
Malayalam
ദൃശ്യം 3 ന്റെ കഥ ആരും ആയ്ക്കെണ്ട; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജീത്തു ജോസഫ്
ദൃശ്യം 3 ന്റെ കഥ ആരും ആയ്ക്കെണ്ട; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജീത്തു ജോസഫ്

പ്രേക്ഷകര്‍ ഏറ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 വന്‍ വിജയമായിരുന്നു. തിയേറ്റര്‍ അനുഭവം നഷ്ടമായതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ചിത്രത്തെ കുറിച്ച് പറയാനില്ല. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം പതിപ്പിനെ കുറിച്ച് വന്ന വ്യാജ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്.
ദൃശ്യം 3 യുടെ കഥ തന്റെ മെയില്‍ ഐഡിയിലേക്ക് അയച്ച് കൊടുക്കാമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് ജീത്തു ജോസഫ്. പറയുന്നത്. കുറച്ച് ദിവസമായി ദൃശ്യം 3ന്റെ കഥ അയച്ചുകൊടുക്കുക. ഇഷ്ടപ്പെട്ടാല്‍ താനത് സിനിമയാക്കുമെന്ന വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ആ മെയില്‍ ഐടി വേറെ കഥകള്‍ക്കും, അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരുപാട് മെയില്‍ വന്നതിനെ തുടര്‍ന്ന് ആ ഐഡി ഉപയോഗിക്കാനാവുന്നില്ല. ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ട. നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ല. ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...