
Malayalam
നായിക ആകുന്ന സന്തോഷത്തില്‍ അനിഖ സുരേന്ദ്രന്; പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ട് താരം
നായിക ആകുന്ന സന്തോഷത്തില്‍ അനിഖ സുരേന്ദ്രന്; പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ട് താരം

ബാലതാരമായി ബിഗ്സ്ക്രീനിലേയ്ക്ക് കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ അനിഖ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങി നില്‍ക്കുകയാണ്. അടുത്തിടെ അനിഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു വലിയ പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴിതാ പിനാറാം വയസ്സില്‍ നായികയാകുന്ന സന്തോഷത്തിലാണ് അനിഖ. കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കില്‍ ജെസ്സി ആയി അഭിനയിക്കുന്നത് അനിഖ സുരേന്ദ്രന് ആണ.്
രാജകുമാരി പോളര്‍ തിളങ്ങുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 15-ല്‍ അധികം സിനിമകളില്‍ ഇരുഭാഷകളില്‍ നിന്നുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007-ല്‍ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ടിരുന്നു.
തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.
ആ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതന്‍ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് 5 സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...