Connect with us

35 ല്‍ എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ പരിഭ്രാന്തയാക്കിയിട്ടുണ്ട്; വൈറലായി സമീറയുടെ കുറിപ്പ്

Malayalam

35 ല്‍ എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ പരിഭ്രാന്തയാക്കിയിട്ടുണ്ട്; വൈറലായി സമീറയുടെ കുറിപ്പ്

35 ല്‍ എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ പരിഭ്രാന്തയാക്കിയിട്ടുണ്ട്; വൈറലായി സമീറയുടെ കുറിപ്പ്

ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങി നിന്ന നടിയാണ് സമീറ റെഡ്ഡി. വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. നടിയുടെ വ്യത്യസ്തമായ നിലപാടുകള്‍ പലപ്പോഴും താരത്തെ വാര്‍ത്തകളായിരുന്നു. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും പ്രസവ ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ നടി തുറന്ന് പ്രതികരിച്ചിട്ടുണ്ട്. പലപ്പോഴും മേക്കപ്പില്ലാതെയാണ് താരം ലൈവില്‍ എത്തിയിരുന്നത്.

ഇപ്പോള്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സമീറ റെഡ്ഡി. എന്നാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം താന്‍ നേരിട്ടിട്ടുണ്ടെന്നാണ് താരം കുറിച്ചത്. ഇത് തന്നെ എത്രത്തോളം പരിഭ്രാന്തയാക്കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സമീറ റെഡ്ഡിയുടെ പോസ്റ്റ്.

‘എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത്? എന്നാണ് നിങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നത്? ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴെല്ലാം ഞാന്‍ പരിഭ്രാന്തയാകുമായിരുന്നു. പ്രത്യേകിച്ച് 35ല്‍ എത്തിയപ്പോള്‍. ഇതുവരെ വിവാഹിതയാകാത്തതോര്‍ത്ത് തളര്‍ന്നു പോയ സമയത്തെക്കുറിച്ച് ഓര്‍ക്കുന്നു. പങ്കാളിയെ കണ്ടെത്തി, കുട്ടികള്‍ക്ക് ജന്മം നല്‍കി പൂര്‍ണയാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്കുമേലെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുക. മാനസികമായി ഈ കള്ളികളിലെല്ലാം ടിക്ക് ചെയ്യണം.

ഇത് വളരെ സമ്മര്‍ദ്ദമേറിയതാണ്. അവസാനം വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകുന്നതുവരെ ചോദ്യങ്ങളാണ്. അതിനു ശേഷം അടുത്ത കുഞ്ഞിനെക്കുറിച്ചാവും ചോദിക്കുക. ഇതിനെല്ലാം നമ്മള്‍ ഉത്തരം നല്‍കേണ്ടതായി വരും. ഒറ്റക്ക് ജീവിക്കുന്ന നിരവധി സ്ത്രീകള്‍ അവര്‍ ജഡ്ജ് ചെയ്യപ്പെടുമ്പോള്‍ തോന്നുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ചിന്തകളില്‍ എന്തു മാറ്റണമാണ് കൊണ്ടുവരേണ്ടത്. ജീവിതത്തിലെ തീരുമാനങ്ങള്‍ ഭയത്തിലോ തുടക്കത്തിലോ എടുക്കേണ്ടതല്ല. നമുക്ക് പിന്തുണയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കൂ, അല്ലാകെ വിധിക്കപ്പെടുകയല്ല’ എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top