
Malayalam
‘എന്തോന്ന് സംസ്കാരം? ജാതി മാറി പ്രണയിച്ചതിന് അപ്പന് മകളെ കൊന്ന രാജ്യം എന്റെ ഇന്ത്യ പൊളിച്ചടുക്കി ജസ്ല
‘എന്തോന്ന് സംസ്കാരം? ജാതി മാറി പ്രണയിച്ചതിന് അപ്പന് മകളെ കൊന്ന രാജ്യം എന്റെ ഇന്ത്യ പൊളിച്ചടുക്കി ജസ്ല

‘സ്വവർഗ വിവാഹം’ കുടുംബസങ്കൽപത്തിന് വിരുദ്ധമെന്നായിരുന്നു ദില്ലി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇന്ത്യൻ പാരമ്പര്യത്തിൽ കുടുംബ ജീവിതമായി പരിഗണിക്കാനാവില്ല. കുടുംബ സങ്കൽപത്തിൽ പുരുഷൻ ഭർത്താവും, സ്ത്രീ ഭാര്യയുമാണെന്നും സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതിയിലെത്തിയ ഹർജിയിലായിരുന്നു കേന്ദ്രം നിലപാടറിയിച്ചത്.
ഇപ്പോൾ ഇതാ സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഹർജിയെ ചോദ്യം ചെയിതിരിക്കുകയാണ് ബിഗ് ബോസ്സ് താരവും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി . സോഷ്യൽ മീഡിയയിലൂടെയാണ് ജസ്ലയുടെ അഭിപ്രായപ്രകടനം.
എന്തോന്ന് സംസ്കാരം..? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയില്‍ ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ച രാജ്യം എന്റെ ഇന്ത്യ. ജാതി മാറി പ്രണയിച്ചതിന് അപ്പന് മകളെ കൊന്ന രാജ്യം എന്റെ ഇന്ത്യ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
അമ്മ മക്കളെയും മക്കള്‍ ആ മാതാപിതാക്കളെയും തല്ലിക്കൊല്ലുന്ന രാജ്യം എന്റെ ഇന്ത്യ. 2 വയസ്സ് കാരിമുതല്‍ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താല്‍ പിച്ചിചീന്തപ്പെടുന്ന രാജ്യം എന്റെ ഇന്ത്യ. അന്ധ വിശ്വാസങ്ങളുടെ പേരില്‍ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എന്റെ ഇന്ത്യ.
ഭാരതീയ സംസ്കാരം…നീണാള്‍ വാഴട്ടെ…സ്വവര്‍ഗ്ഗരതിക്കാരും മനുഷ്യരാണ്..എന്നെയും നിങ്ങളെയും പോലെ..ജീവിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യപ്പെടുന്നിടത്ത് ശബ്ദങ്ങളുയരട്ടെ.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....