
Malayalam
ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ
ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ

വ്ലോഗറായി മലയാളികൾക്കിടയിൽ പരിചിതമായ മുഖമാണ് ഉണ്ണിമായയുടേത്. സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി, സിംപ്ലിഊണ്ണി വ്ലോഗ്സ് ഈ രണ്ട് യൂട്യൂബ് ചാനലുകളിലും ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനില്ക്കുന്ന ഒരു സെലിബ്രിറ്റിയാണ് ഉണ്ണിമായ
രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉണ്ണിമായയുടെ യൂ ട്യൂബ് കുടുംബം. മാർച്ചിൽ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും വ്യക്തമാക്കി താരം ഈയടുത്ത് എത്തിയിരുന്നു. ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഒന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറഞ്ഞത്. ഇപ്പോൾ ഇതാ ഭാവി വരനെ പരിചയപ്പെടുത്തുകയാണ് താരം
നിങ്ങളുടെ അടുത്ത് ആദ്യം പരിചയപ്പെടുത്തുമ്പോൾ video (Q & A) ആയിട്ട് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷേ നമ്മുടെ കമന്റ് ബോക്സ് ഫുൾ ചെക്കനെ കാണണം എന്ന കമൻറ് ആയതുകൊണ്ട് നിങ്ങളെ ഒരുപാട് കാത്തിരിപ്പിക്കുന്നില്ല. ഇതാണ് എന്റെ ബെറ്റർ ഹാഫ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. നിങ്ങൾ എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം എന്നും ആയിരുന്നു ഭാവി വരാന്‍ ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ഉണ്ണി കുറിച്ചത്.
ഞാനൊരു ഡോകടർ ആണ് എന്ന് ഉണ്ണിയുടെ ഭാവി വരൻ ഇൻസ്റ്റയിലൂടെ സൂചിപ്പിക്കുന്നു. ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആണെന്ന കണ്ടെത്തലിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ. അതേസമയം ഇന്റർകാസ്റ്റ് മാര്യേജ് ആണോ എന്ന സംശയവും ഉണ്ണിയുടെ ആരാധകർ സോഷ്യൽ മീഡിയ വഴി ചോദിക്കുന്നു.
പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ ഉണ്ണി പങ്കുവച്ചപ്പോൾ മുതൽ ആണ് കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ ഉണ്ണിയുടെ അടുത്ത് എത്തിയത്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...