
Malayalam
ആടുതോമ ഗെറ്റപ്പില്‍ ആന്റണി പെരുമ്പാവൂര്‍; പുത്തന്‍ ലുക്കിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ
ആടുതോമ ഗെറ്റപ്പില്‍ ആന്റണി പെരുമ്പാവൂര്‍; പുത്തന്‍ ലുക്കിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ
Published on

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്നും മലയാളികള്‍ക്ക് ചങ്കുറപ്പിന്റെയും കരുത്തിന്റെയും പ്രതീകമാണ്. കാലങ്ങള്‍ എത്ര കഴിഞ്ഞു പോയാലും മോഹന്‍ലാല്‍ അവസ്മരണീയമാക്കിയ ചിത്രം, കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രഭയോടെ തിളങ്ങി നില്ക്കുന്നു. ഭദ്രന്റെ സംവിധാനത്തിലും മോഹന്‍ലാലിന്റെ അഭിനയപാടവം കൊണ്ടും ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടിയിരുന്നു. ഇപ്പോഴിതാ ആടുതോമ ലുക്കില്‍ എത്തിയിരിക്കുന്ന മോഹന്‍ലാലിന്റെ സന്തതസഹചാരിയും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മകളായ അനീഷ ആന്റണിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ആന്റണി പെരുമ്പാവൂര്‍ ആടുതോമയായത്. ഭാര്യ ശാന്തിയും സ്റ്റൈലിഷ് ലുക്കില്‍ എത്തിയിട്ടുണ്ട്.
നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമേ മോഹന്‍ലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. ഇതിനു മുമ്പ് തന്നെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിലും റിസ്പ്ഷന്ലും പങ്കെടുത്ത മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്നിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നീല്‍ വിന്‍സെന്റ് ആണ് എമിലിന്റെ സഹോദരന്. വിവാഹത്തിന്റെ തലേ ദിവസം ആന്റണി പെരുമ്പാവൂരും കുടുംബവും ആടുതോമ സ്റ്റൈലില്‍ ലോറിയില്‍ എത്തിയപ്പോള്‍ വരനായ എമിലിന്റെ കുടുംബം മാരി തീമില്‍ ഓട്ടോയിലാണ് വന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജാക്സണ് ജെയിംസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ആന്റണി പെരുമ്പാവൂര്‍ ആടുതോമയായി നില്ക്കുമ്പോള് ചിത്രങ്ങളില്‍ ആശിര്‍വാദ് സിനിമാസിന്റെ പോസ്റ്റും കാണാം. ഏകദേശം 25 ചിത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞ മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ് മലയാളത്തിലെത്തിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. നരസിംഹത്തിനു ശേഷം പ്രമുഖ സംവിധായകരുടെ മിക്ക മോഹന്‍ലാല്‍ ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ആശിര്‍വാദാണ്.
മോഹന്ലാലിന്റെതല്ലാത്ത ഒരു ചിത്രവും ആശിര്‍വാദ് ഇതുവരെയും നിര്‍മിച്ചിട്ടില്ല, എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാതെ ആശിര്‍വാദ് ആദി എന്ന ചിത്രവും നിര്‍മ്മിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ആണ് നായകനായി എത്തിയത്. ആശിര്‍വാദ് നിര്‍മ്മാണ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നരസിംഹമായിരുന്നു, ആശിര്‍വാദിന് മുന്‍പ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പ്രധാന നിര്‍മ്മാണ കമ്പനിയായിരുന്നു പ്രണവം ആര്‍ട്സ്, കമലദളം, ഭരതം, വാനപ്രസ്ഥം തുടങ്ങിയ പത്തോളം ചിത്രങ്ങള്‍ പ്രണവം ആര്‍ട്സ് നിര്‍മ്മിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2വും നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ചിത്രം ഒടിടി റിലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളും ആന്റണിയ്ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. ചിത്രത്തെ കുറിച്ച്
നല്ല അഭിപ്രായം വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ദൃശ്യം 2 മറുഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആന്റണി പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനായില്ല, അതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...