
Malayalam
നീരജിനും ദീപ്തിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു ; ആശംസകള്‍ അറിയിച്ച് ആരാധകരും സഹതാരങ്ങളും
നീരജിനും ദീപ്തിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു ; ആശംസകള്‍ അറിയിച്ച് ആരാധകരും സഹതാരങ്ങളും

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. സഹനടനായി കരിയര്‍ ആരംഭിച്ച് നീരജ് ഇപ്പോള്‍ നായകവേഷങ്ങളിലും തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നീരജ് പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തനിക്കും ഭാര്യ ദീപ്തിക്കും കുഞ്ഞ് ജനിച്ച സന്തോഷമാണ് നീരജ് പങ്കുവെച്ചത്. ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പെണ്‍കുഞ്ഞ് ജനിച്ചെന്ന വിവരം നീരജ് അറിയിച്ചിരിക്കുന്നത്. ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സഹതാരങ്ങളും ആരാധകരുമൊക്കെ നീരജിനും ദീപ്തിക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. 2018ലാണ് ഇരുവരും വിവാഹിതര്‍ ആവുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
2013ല്‍ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്കരഹ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. നീരജിന്റേതായി അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ഗൗതമന്റെ രഥം ആണ്. അഭിനേതാവ് എന്നതില്‍ ഉപരി മികച്ച ഒരു ഡാന്‍സറുമാണ് നീരജ്. അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റ് ആയത് നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളായിരുന്നു.
നേരത്തെ മലയാള സിനിമ മേഖലയില്‍ കലാകാരന്മാരെ തളര്‍ത്തുന്ന ഗൂഢസംഘങ്ങള്‍ ഉണ്ടെന്ന് നീരജ് മാധവ് പറഞ്ഞത് വന്‍വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേര്‍തിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായും നീരജ് മാധവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...