Connect with us

പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ കഥകളെ എങ്ങനെ എടുക്കണമെന്ന് പറഞ്ഞ് മോഹൻലാൽ

Malayalam

പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ കഥകളെ എങ്ങനെ എടുക്കണമെന്ന് പറഞ്ഞ് മോഹൻലാൽ

പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ കഥകളെ എങ്ങനെ എടുക്കണമെന്ന് പറഞ്ഞ് മോഹൻലാൽ

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യത നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണിത്. കോവിഡിന് ശേഷം ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളെ പോലെ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തിയിരിക്കുന്നത് . ഫെബ്രുവരി 14 ന് പതിനാല് പേരുമായി ആരംഭിച്ച ഷോ ഇപ്പോൾ ഒരാഴ്ച പിന്നിടുകയാണ്.

കഴിഞ്ഞ സീസണിൽ നിന്നും ഏറെ പുതുമയോടെയാണ് ബിഗ് ബോസ് സീസൺ 3 യ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 3 യ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ ബിഗ് ബോസ് സീസണ്‍ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. പുതുമുഖങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകർ വളരെ വേഗം മത്സരാർത്ഥികളുടെ ഫാൻസായി മാറുന്നതാണ് കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ബിഗ് ബോസ് സീസൺ3 യുടെ ആദ്യ എലിമിനേഷനെ കുറിച്ചാണ്.. ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടന്നിരിക്കുകയാണ് . നോമിനേഷനിൽ വോട്ടിന്റെ എണ്ണക്കൂടുതൽ അനുസരിച്ച് എട്ടു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ പ്രേക്ഷകകർക്ക് ഇഷ്ടമുള്ളവരെ വോട്ടിലൂടെ നിലനിർത്താൻ അവസരം ഉണ്ട്.

ഇപ്പോൾ മോഹൻലാൽ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞത് ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ബിഗ് ബോസ് വീട്ടിലെ പലരുടേയും ജീവിതാനുഭവങ്ങള്‍ പോയവാരം നമ്മള്‍ കണ്ടതാണ്. പ്രേക്ഷകരെ കണ്ണീരണിയിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളായിരുന്നു ചിലരുടേത്. ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചിന്തിപ്പിച്ചിട്ടുണ്ടാവാം ചിലരുടെ അനുഭവങ്ങള്‍. ഇനി വേണ്ടത് നിങ്ങളുടെ നിലപാടുകളാണ്. പ്രേക്ഷകരാണ് ഇവിടെ വിധികര്‍ത്താക്കള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവുമെന്നുമായിരുന്നു മോഹന്‍ലാല്‍ വീഡിയോയിൽ പറഞ്ഞത്. പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വലിയ വഴക്കുകളും ബഹളങ്ങളും ഇല്ലാതെയാണ് ഈ ആദ്യത്തെ ആഴ്ച മുന്നോട്ട് പോയതെങ്കിലും മത്സരാർഥികളുടെ മനസിൽ മത്സരം വർധിച്ചിട്ടുണ്ട്. ഗെയിം ആണെന്ന് മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടും ഓരോ മത്സരാർത്ഥികളും വെക്കുന്നത്. ഇത് അവസരങ്ങളിൽ വെളിപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയിരിക്കുന്നത് റിതു മന്ത്രയ്ക്കാണ്. ആകെ പതിനാല് പേരുള്ളതിൽ ഏഴു പേരും റിതുവിനെ നോമിനേറ്റ് ചെയ്തിരിക്കുകയാണ്. അതുപോലെ ഫിറോസിനും ലക്ഷ്മിക്കും 4 വോട്ട് വീതം ഉണ്ടായിരുന്നു.. 3 വോട്ട് വീതം ഡിമ്പലിനും സന്ധ്യയ്ക്കും കിട്ടി… പിന്നെ സായി , അഡോണി, ഭാഗ്യലക്ഷ്മി എന്നിവർക്ക് 2 വോട്ട് വീതമുണ്ടായിരുന്നു, ഇങ്ങനെ എട്ടു പേരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രേക്ഷകർക്ക് നിലനിർത്തണം എന്നുള്ള മത്സരാർത്ഥിയെ വോട്ടിലൂടെ നിലനിർത്താവുന്നതാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top