
Malayalam
സന്തോഷ വാര്‍ത്ത പങ്കുവെച്ച് സംവൃത സുനില്‍; ആശംസകളുമായി ആരാധകര്‍
സന്തോഷ വാര്‍ത്ത പങ്കുവെച്ച് സംവൃത സുനില്‍; ആശംസകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനില്‍. കരിയറില്‍ തിളങ്ങി നില്‍ക്കവെ ആയിരുന്നു യാണ് നടിയുടെ വിവാഹം.തുടര്‍ന്ന് അഭിനയത്തില്‍ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകര്‍ നല്‍കിയത്.
ഭര്‍ത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവില്‍. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
തന്റെ ആദ്യത്തെ കണ്മണിയുടെ ആറാം പിറന്നാളാണിന്ന് എന്ന വിശേഷമാണ് സംവൃത ഇന്ന് പങ്കുവയ്ക്കുന്നത്. അഗസ്ത്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സംവൃത. മകന്റെ ചി ത്രത്തോടൊപ്പമാണ് ആശംസ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകന്റെ ഒന്നാം പിറന്നാള്‍.
രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന് അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂണ് വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...