മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ സിനിമയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരന്‍. പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുതമാണെന്നും ജോര്‍ജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്നും പൃഥ്വിരാജ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ചിത്രത്തിന്റെ ആഗോള റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുന്നു. അതു കൊണ്ട് ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ദൃശ്യം പോലെ ഇന്‍ഡസ്ട്രിയെ തന്നെ മാറ്റി മറിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദം വലുതാണ് (ഇപ്പോള്‍ അത് എനിക്കും അറിയാം). പക്ഷേ ജീത്തു എത്ര മനോഹരമായിട്ടാണ് ഇത് സൃഷ്ടിച്ചത്. 6 വര്‍ഷത്തിനു ശേഷം ജോര്‍ജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും ? അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം ? അദ്ദേഹം പിടിക്കപ്പെടുമോ ? നിയമത്തെ വീണ്ടും കബളിപ്പിക്കാന്‍ അദ്ദേഹത്തിനാകുമോ ? ഇതൊക്കെ നിങ്ങള്‍ക്ക് ഊഹിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അങ്ങനെ വിചാരിക്കരുത്. നിങ്ങള്‍ക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു.
അതിമനോഹരമായി എഴുതപ്പെടുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രം. ഈ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാന്‍ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാന്‍ എന്റെ അടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹന്‍ലാലിനെ. ഞാനിപ്പോള്‍ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോര്‍ജുകുട്ടി. ചേട്ടാ താങ്കളെ വീണ്ടും സംവിധാനം ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുന്നു ഒപ്പം താങ്കളുടെ സംവിധാനത്തില്‍ എത്താനും. (മുരളി ഗോപി എന്ന മികച്ച നടനും എത്തിയിരിക്കുന്നു. കുരുതിയുടെ ഫൈനല്‍ എഡിറ്റ് കണ്ടു കഴിഞ്ഞതിനു ശേഷമുള്ള അഭിപ്രായം കൂടിയാണിത്.)
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...