
Malayalam
കാവ്യയ്ക്ക് ഒപ്പം മേക്കപ്പ് റൂമിൽ ദിലീപ്! വിവാഹ റിസപ്ഷന് തൊട്ടു മുന്നേ സംഭവിച്ചത്
കാവ്യയ്ക്ക് ഒപ്പം മേക്കപ്പ് റൂമിൽ ദിലീപ്! വിവാഹ റിസപ്ഷന് തൊട്ടു മുന്നേ സംഭവിച്ചത്

കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹത്തിന് മേക്കപ്പ് ചെയ്ത് കൊണ്ടാണ് മേക്കപ്പ് ആർട്ടിസ്റ് ഉണ്ണി പിഎസ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിവാഹത്തിന് കാവ്യ അണിഞ്ഞ സിംപിള്‍ സാരി മുതല്‍ മേക്കപ്പ് വരെ വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതിന് പിന്നാലെ ദിലീപിന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങള്‍ക്കും മേക്കപ്പ് ചെയ്യുന്നത് ഉണ്ണിയാണ്. വിവാഹാ ആഘോഷത്തിന്റേതായി പുറത്ത് വന്ന വീഡിയോകളിലും ഫോട്ടോസിലും ദിലീപും കുടുംബവുമാണ് തിളങ്ങി നിന്നത്.
നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാവ്യയ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു.. കഴിഞ്ഞ ദിവസം മീനൂട്ടിയ്ക്ക് നടത്തിയ മേക്കോവറിനെ കുറിച്ചാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി സംസാരിച്ചത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കാവ്യ മാധവനെ കുറിച്ച് പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോൾ ഇതാ കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും അവരുടെ സൗന്ദര്യത്തെ കുറിച്ചും ഉണ്ണി തുറന്ന് എഴുതിരിക്കുകയാണ്. ആയിഷയുടെ വിവാഹ റിസപ്ഷന് കാവ്യ മാധവനെ ഒരുക്കിയപ്പോഴുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചുവപ്പ് നിറമുള്ള ചുരിദാറായിരുന്നു വേഷം. മുടി അഴിച്ചിട്ട് സിംപിള്‍ മേക്കപ്പാണ് കാവ്യയ്ക്ക് ചെയ്തിരിക്കുന്നത്. ദിലീപ് പച്ച നിറമുള്ള ഷര്‍ട്ടും പാന്റുമായിരുന്നു റിസ്പഷന് തിരഞ്ഞെടുത്തത്. ഇരുവരും വളരെ ലളിതമായിട്ടാണ് എത്തിയതും.കാവ്യയ്ക്കും ദിലീപിനൊപ്പമുള്ളതും കാവ്യ ഒറ്റയ്ക്കുള്ളതുമായ നിരവധി ചിത്രങ്ങളാണ് ഉണ്ണിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും’. എന്ന് ചിത്രങ്ങള്‍ക്ക് താഴെ ക്യാപ്ഷനായി കൊടുത്തിരിക്കുകയാണ്. ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ് ആരാധകരുടെ നിരീക്ഷണം. കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്.
ഏറെ കാലത്തിന് ശേഷം നടന് ദിലീപും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്ന് പോയത്. ഒരാഴ്ചയോളം നീണ്ട ആഘോഷത്തിനൊടുവില്‍ ഫെബ്രുവരി പതിനൊന്നിനാണ് നാദിര്‍ഷയുടെ മകളുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം നടത്തിയത്. അന്നും ദിലീപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...