Connect with us

ബ്രാഹ്മണ കഥാപാത്രമായി വരുന്നതിനെ എതിര്‍ത്തു…ഷൂട്ടിങ്ങിനിടെ സംഭവിച്ചത്!

Malayalam

ബ്രാഹ്മണ കഥാപാത്രമായി വരുന്നതിനെ എതിര്‍ത്തു…ഷൂട്ടിങ്ങിനിടെ സംഭവിച്ചത്!

ബ്രാഹ്മണ കഥാപാത്രമായി വരുന്നതിനെ എതിര്‍ത്തു…ഷൂട്ടിങ്ങിനിടെ സംഭവിച്ചത്!

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ അഞ്ചാം ഭാഗത്തിനായുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു

സിബിഐ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സേതുരാമയ്യർ എന്ന ബ്രാഹ്മണ കഥാപാത്രത്തെ സംവിധായകനും, അതിന്റെ നിര്‍മ്മാതാവും മടിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി.

എന്നാൽ ബ്രാഹ്മണന്‍ സിബിഐ ഓഫീസറായി വന്നാല്‍ ഉണ്ടാകാവുന്ന വിജയ സാദ്ധ്യതകളെ കുറിച്ച് ഇരുവര്‍ക്കും ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ തനിക്ക് സാധിച്ചുവെന്നും എസ്.എന്‍ സ്വാമി പറയുന്നു.

” ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഹിറ്റ് സിനിമ കഴിഞ്ഞു ഞാന്‍ സിബിഐ സിനിമയുടെ കഥ കെ. മധുവിനോട് പറഞ്ഞു. കഥ ഇഷ്ടമായ കെ മധുവിന് ഒരു കാര്യത്തില്‍ മാത്രം ഭയമുണ്ടായിരുന്നു. സിബിഐ ഓഫീസര്‍ ഒരു ബ്രാഹ്മണ കഥാപാത്രമായി വരുന്നതിനെ കെ മധു എതിര്‍ത്തു. ഞാന്‍ പറഞ്ഞു, ഇതൊരു ആക്ഷന്‍ രീതിയിലുള്ള പൊലീസ് സ്റ്റോറിയല്ല. ഇതില്‍ കാര്‍ ചേസിംഗ്, അടി ഇടി ഒന്നുമില്ല. പക്ഷെ എന്റെ ആ പറച്ചില്‍ മധുവിന് തീരെ സ്വീകാര്യമായിരുന്നില്ല, അങ്ങനെ കെ.മധു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഈ സിനിമ ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top