
Malayalam
ചിന്ത ജറോം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്
ചിന്ത ജറോം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്
Published on

യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജറോം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചിന്ത തന്നെയാണ് അപകട വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന അതിഥി തൊഴിലാളിയെ ഇടിച്ച ബൈക്ക് യാത്രികന് നിയന്ത്രണംവിട്ട് ചിന്ത സഞ്ചരിച്ച കാറിനു മുന്നില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ചിന്തയുടെ അമ്മയുടെ കാലിനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ചിന്ത പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട് എന്നീ ജില്ലകളില്‍ യുവജന കമ്മീഷന് അദാലത്തുകള്‍ ആയിരുന്നു. അദാലത്തുകളില്‍ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും വഴി ചവറ പുത്തന്‍ തുറയില്‍ വച്ച് എതിര് ദിശയില്‍ നിന്ന് വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു അതിഥി തൊഴിലാളിയെ ഇടിച്ചു നിയന്ത്രണംവിട്ട് ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ വന്ന് ഇടിക്കുകയുണ്ടായി.
ഉടന്‍ തന്നെ ഞങ്ങളും പ്രദേശ വാസികളും ഇടപെട്ട് ഇരുവരെയും തൊട്ടടുത്തുള്ള ഫൗണ്ടേഷന് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇപ്പോള്‍ അതിഥി തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബൈക്ക് യാത്രികന് കൊല്ലം എന്‍.എസ്. ഹോസ്പിറ്റലിലും ചികിത്സയിലാണ്.
എനിക്കും അമ്മയ്ക്കും ഡ്രൈവര്‍ക്കും നിസ്സാര പരുക്കുകളേ ഉള്ളൂ. ചവറയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഭിലാഷ്, ലോയിഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ അതിഥി തൊഴിലാളിയെ സമയബന്ധിതമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ രണ്ട് പേരും ഇപ്പോള്‍ അതിഥി തൊഴിലാളിക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...