
Malayalam
എട്ട് വർഷത്തിന് ശേഷമാണ് വീണ്ടും സിനിമ ചെയ്തത്; വിനീതെന്ന് സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ പേടിയാണ്; അജു വര്‍ഗീസ്
എട്ട് വർഷത്തിന് ശേഷമാണ് വീണ്ടും സിനിമ ചെയ്തത്; വിനീതെന്ന് സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ പേടിയാണ്; അജു വര്‍ഗീസ്

വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് അജു വര്‍ഗീസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് ഇക്കാര്യം തുറന്ന് പറഞ്ഞത്
തട്ടത്തിന് മറയത്ത് എന്ന സിനിമയ്ക്ക് ശേഷം എട്ട് വര്‍ഷം കഴിഞ്ഞാണ് വിനീതിനൊപ്പം വീണ്ടും സിനിമ ചെയ്തത്. ഒരു ഇംപ്രൂവ്മെന്റുമില്ലേ എന്ന് വിനീതിന് തോന്നുമോ എന്ന ഭയം മൂലം വിനീതിന്റെ പുറകില്‍ നിന്നാണ് മോണിറ്ററിലേക്ക് നോക്കാറെന്നും അജു പറഞ്ഞു.
അജുവിന്റെ വാക്കുകൾ
‘വിനീതിനോടും ധ്യാനിനോടും അടുപ്പമുണ്ട്… സൗഹൃദമുണ്ട്. അതു രണ്ടും രണ്ടു രീതിയിലാണ്. വിനീതിനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിയില്ല. പണ്ട് സുഹൃത്ത് ആയിരുന്നപ്പോഴും അങ്ങനെ ഒന്നും പറയാറില്ല. ഇപ്പോള്‍ എന്റെ മനസില്‍ ഒരു മെന്ററുടെ സ്ഥാനമാണ് വിനീതിന്. അതുകൊണ്ട് ഒട്ടും പറയില്ല. തട്ടത്തിന് മറയത്ത് സിനിമ കഴിഞ്ഞിട്ട് വിനീത് സംവിധാനം ചെയ്ത ഒരു സിനിമയില്‍ ഞാനിപ്പോഴാണ് അഭിനയിക്കുന്നത്. എട്ടു വര്‍ഷം കഴിഞ്ഞു. വേറെ സിനിമകളില്‍ കൂടെ അഭിനയിച്ചിട്ടുണ്ട്. അതു കുഴപ്പമില്ല. എന്നാല്‍ വിനീത് എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ എനിക്ക് നല്ല പേടിയാണ്. ഇത്ര വര്‍ഷം കഴിഞ്ഞ് ഞാന്‍ അഭിനയിക്കുന്നത് മോണിറ്ററില്‍ കാണുമ്പോള്‍, ‘ഇവന് ഇത്ര കാലമായിട്ടും യാതൊരു ഇംപ്രൂവ്മെന്റ് ഇല്ലല്ലോ’ എന്ന് വിനീതിന് തോന്നുമോ എന്ന പേടി എന്റെ ഉള്ളിലുണ്ട്. ആ പേടിയോടെ വിനീതിന്റെ പുറകില്‍ നിന്ന് ടെന്‍ഷനടിച്ച് മോണിറ്ററില്‍ നോക്കുന്ന എന്റെ ഒരു ഫോട്ടോ ഞാന്‍ പങ്കുവച്ചിരുന്നു. ഞാന്‍ അറിയാതെ സെറ്റിലാരോ എടുത്ത ചിത്രമാണ്. അതില്‍ എന്റെ മുഖത്ത് ആ ടെന്‍ഷന്‍ കാണാം. അതു സത്യമാണ്. ആ ടെന്‍ഷന്‍ എനിക്കുണ്ട്.’ അജു വര്‍ഗീസ്
അജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അരുണ്‍ ചന്ദു സംവിധാനം ചെയ്ത സാജന് ബാക്കറി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബോബന്, ബെറ്റ്സി എന്നെ സാഹോദരങ്ങളുടെ ജീവിതമാണ് സാജന് ബേക്കറി എന്ന ചിത്രം. ബോബന് അജു വര്‍ഗീസും ബെറ്റ്സിയായെത്തുന്നത് ലെനയുമാണ്. ഗണേഷ് കുമാര്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്, ജഫാര്‍ ഇടുക്കി തുടങ്ങയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജു ഇരട്ട വേഷത്തിലാണെത്തുന്നത്. അജു ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണിത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...