
Malayalam
അത് ജീവിത മാര്‍ഗമാണ്, നല്ലത് ചെയ്യുമ്പോള്‍ അതിനെ കുറിച്ചും പറയണം; ട്രോളുകളോട് പ്രതികരിച്ച് അജു
അത് ജീവിത മാര്‍ഗമാണ്, നല്ലത് ചെയ്യുമ്പോള്‍ അതിനെ കുറിച്ചും പറയണം; ട്രോളുകളോട് പ്രതികരിച്ച് അജു

ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് പ്രതികരിച്ച് അജു വര്‍ഗീസ്. ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് സമന്‍സ് വന്നു. അതിനെ കുറിച്ച് കുറേ ട്രോളുകള്‍ ഒക്കെ കണ്ടു. വിരാട് കോഹ്ലി വീട്ടില്‍ ചോദിച്ചു കാണും അജു വര്‍ഗീസ് ആരാണെന്ന്, എന്നൊക്കെ. കോടതിയില്‍ നില്ക്കുന്ന കാര്യമായതു കൊണ്ട് കമന്റ് ചെയ്യാന്‍ പറ്റില്ലെന്ന് അജു പറയുന്നു.
അപ്രതീക്ഷിതമായ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദി ഒന്നുമല്ല താന്‍. അത് തന്റെ മോശം സമയം അല്ലെങ്കില്‍ തെറ്റായ തീരുമാനമാണ്. ഒരു വീഡിയോയേ ചെയ്തുള്ളൂ. അതോടെ നിര്‍ത്തിയെന്നും അജു വര്‍ഗീസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
തിരക്കഥ നോക്കിയാണ് താന്‍ പരസ്യങ്ങളെ സമീപിക്കുന്നത് എന്നാണ് അജു പറയുന്നത്. സിനിമയുടെ തിരക്കഥ വായിച്ചില്ലെങ്കിലും പരസ്യത്തിന്റേത് വായിക്കും. നല്ല വിമര്‍ശനങ്ങള്‍ താന്‍ സ്വീകരിക്കാറുണ്ട്. പരസ്യം തന്റെ ഒരു വരുമാനമാര്‍ഗ്ഗം ആണ്. പരസ്യം ചെയ്യുന്നത് രാജ്യത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്നതാണ്.
ഇതിനു മുമ്പും ചെയ്തിരുന്നതും, ഇപ്പോള്‍ ചെയ്യുന്നതും തന്റെ വരുമാന മാര്‍ഗത്തിന് വേണ്ടിയാണ്. താന്‍ വേറെയും പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. നല്ലത് ചെയ്യുമ്പോള്‍ അതിനെ കുറിച്ചും പറയണം എന്നും അജു വര്‍ഗീസ് വ്യക്തമാക്കി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...