
Malayalam
‘ഞാന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണ്’; കുട്ടിക്കാല ചിത്രം പങ്കുവെച്ച് താരം, ആളെ മനസ്സിലായോ
‘ഞാന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണ്’; കുട്ടിക്കാല ചിത്രം പങ്കുവെച്ച് താരം, ആളെ മനസ്സിലായോ

ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരങ്ങള്‍ തന്നെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്.വഅന്നത്തെ കുട്ടിയില്‍ നിന്നും ഇന്നത്തെ താരത്തിലേക്കുള്ള മാറ്റത്തെ കുറിച്ചായിരിക്കും ആരാധകരും സോഷ്യല്‍ മീഡിയയും വാചാലരാകുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയനടി പങ്കുവച്ച തന്റെ കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
മുത്തശ്ശിയ്ക്കും അനിയനും ഒപ്പം നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ് താരം. കൈക്കുഞ്ഞായ അനുജനെ മുത്തശ്ശി തന്റെ മടിയില്‍ വച്ചിരിക്കുകയാണ്. ചിത്രത്തിലുള്ള നടി ആരെന്ന് ആ മുഖത്ത് ഒറ്റനോട്ടം നോക്കിയാല്‍ മനസിലാകുമെന്നാണ് ചിത്രം കണ്ട ആരാധകര്‍ തന്നെ പറയുന്നത്. പ്രേമത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ അനുപമ പരമേശ്വരനാണ് തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്റെ അച്ഛമ്മയുടെ കയ്യിലുള്ള ചെറുതിനെ നോക്കെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അനുപമ കുറിച്ചിരിക്കുന്നത്. താന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണെന്നും അനുപമ പറയുന്നുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ കമന്റുകളുമായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.അന്ന് ഹോട്ട്, ഇന്ന് സൂപ്പര്‍ സൂപ്പര്‍ ഹോട്ട് എന്നായിരുന്നു നടി നിരഞ്ജന അനൂപ് കമന്റ് ചെയ്തിരിക്കുന്നത്. ഗായകന് ഹരിശങ്കര്‍, പേളി മാണി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. ലവ് റിയാക്ഷനിലൂടെ അവര്‍ തങ്ങളുടെ സ്നേഹം അറിയിക്കുന്നുണ്ട്.
ഈ അടുത്തായിരുന്നു അനുപമ അഭിനയിച്ച ഹ്രസ്വ ചിത്രമായ ഫ്രീഡം അറ്റ് മിഡ്നൈറ്റ് പുറത്തിറങ്ങിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ പിന്നീട് മറ്റ് ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അ ആ ആണ് ആദ്യ തെലുങ്ക് ചിത്രം. പിന്നീട് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അഭിനയിച്ചു തെലുങ്കില്‍ നിറ സാന്നിധ്യമാണ്. തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. കൊടിയിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. തേജ ഐ ലവ് യു, കൃഷ്ണാര്‍ജുന യുദ്ധം, ഹെല്ലോ ഗുരു പ്രേമ കൊസമേ തുടങ്ങിയ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളിലാണ് രണ്ടാമത് അഭിനയിച്ചത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...