
Actress
മാനസിക തകരാറുള്ളവരുടെ മോശം കമന്റുകൾ അപ്പയെ വിഷമിപ്പിച്ചു: എസ്തർ.
മാനസിക തകരാറുള്ളവരുടെ മോശം കമന്റുകൾ അപ്പയെ വിഷമിപ്പിച്ചു: എസ്തർ.

ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് എസ്താര്. ഓള് എന്ന ചിത്രത്തിലൂടെ നായികയായി മാറിയെങ്കിലും മലയാളികള്‍ക്ക് ഇന്നും ഒരു മകളോടുള്ള വാത്സല്യമാണ് എസ്തറിനോട്. ഇപ്പോള്‍ ദൃശ്യം 2വിന്റെ റിലീസിന് കാത്തിരിക്കുകയാണ് എസ്തര്. ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു എസ്തര്, ഇന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് താരം. സോഷ്യല്‍ മീഡിയയിലും എസ്തര് സജീവമാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 റിലീസ് ചെയ്യും. ആദ്യത്തെ ഭാഗത്തിന്റെ ചിത്രീകരണ സമയത്തു നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ താന്‍ കുറേക്കൂടി സീരിയസായെന്നാണ് എല്ലാവരുടേയും പരാതി എന്നാണ് എസ്തര് പറയുന്നത്. പണ്ട് താന്‍ ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും എസ്തര് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന മിക്കതാരങ്ങള്‍ക്കും, പ്രത്യേകിച്ച് നടിമാര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന വിഭാഗമാണ് സൈബര്‍ ആങ്ങളമാരും സദാചാരവാദികളും. എസ്തറിനും ഇക്കൂട്ടരില്‍ നിന്നും അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈയ്യടുത്ത് വൈറലായ എസ്തറിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വളരെ മോശമായ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ എസ്തര് അതിനെയെല്ലാം അതിജീവിച്ചു. അതേസമയം മോശം കമന്റുകള്‍ തന്റെ അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നാണ് എസ്തര് പറയുന്നത്. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു എസ്തര് മനസ് തുറന്നത്. പണ്ടൊക്കെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് അപ്പയായിരുന്നു. അപ്പോള്‍ മോശം കമന്റുകള്‍ കാണുമ്പോള്‍ അപ്പയ്ക്ക് വിഷമം തോന്നുമായിരുന്നു. ചെറിയ കുട്ടിയോട് എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ചിന്തയെന്ന് എസ്തര് പറഞ്ഞു.
about an actress
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...