
Actress
പ്രേക്ഷകർക്കായി തന്റെ പ്രിയപ്പെട്ട പാട്ട് പങ്കുവെച്ച് നടി ഭാവന
പ്രേക്ഷകർക്കായി തന്റെ പ്രിയപ്പെട്ട പാട്ട് പങ്കുവെച്ച് നടി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. വിവാഹ ശേഷം മലയാള സിനിമയ്ക്ക് ബ്രേക്ക് നൽകിയ താരം അന്യഭാഷാ ചിത്രങ്ങളിൽ സജീവമാണ്. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമത്തിലെ പ്രിയപ്പെട്ട ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ഗാനത്തിന് ലഭിക്കുന്നത്.
ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു. മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധനമാണ് ഭാവനയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. ഇൻസ്റ്റഗ്രാമിൽ പ്രിയപ്പെട്ട നടിയുടെ വിശേഷം ആരാഞ്ഞ് ആരാധകർ എത്താറുണ്ട്.തിരിച്ചും അങ്ങനെ തന്നെയാണ്. തന്റെ ചെറിയ വിശേഷങ്ങൾ പോലും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ്.
about an actress
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...