Actor
അജുവിനെ അന്ന് വിനീത് മലർവാടിയിലേക്ക് ഓഡീഷന് വിളിച്ചതിന്റെ കാരണം പറഞ്ഞു താരം
അജുവിനെ അന്ന് വിനീത് മലർവാടിയിലേക്ക് ഓഡീഷന് വിളിച്ചതിന്റെ കാരണം പറഞ്ഞു താരം
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്ര നടൻ ശ്രീനിവാസന്റെ മകനാണ് ഇദ്ദേഹം. വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗീസ്. മലര്‍വാടിയിലൂടെ മികച്ചൊരു താരത്തെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. അതേസമയം അജുവിനെ അന്ന് വിനീത് മലര്‍വാടിയിലേക്ക് ഓഡീഷന് വിളിച്ചത് എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യത്തിന് നടന്റെ മറുപടി ശ്രദ്ധേയമായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസനെയും ആദ്യ ചിത്രത്തെ കുറിച്ചും അജു മനസുതുറന്നത്.
ആ തല്ലിപ്പൊളി രൂപവും മാനറിസങ്ങളുമെല്ലാം കോളേജില്‍ പഠിക്കുമ്പോള്‍ എന്റെയായിരുന്നു. ഹോസ്റ്റലില്‍ ഞാന്‍ കൈലിയും ടീഷര്‍ട്ടുമൊക്കെ ഉടുത്ത് നടക്കും. അവനും അത് മതിയായിരുന്നു. അത് പിന്നെ ധ്യാന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. വിനീത് ധ്യാനോട് പറഞ്ഞു, അത്രയും വൃത്തിക്കെട്ടതായി ചെയ്യാന്‍ അവനെകൊണ്ടേ പറ്റൂ. അതിന് പ്രത്യേകിച്ച് അഭിനയമൊന്നും വേണ്ട. അവന്‍ അവനായിട്ട് തന്നെ വന്നാ മതി. അജു പറയുന്നു.പിന്നെ തീര്‍ച്ചയായും എന്റെ മനസില് വിനീതിന് ഒരു മെന്ററിന്റെ സ്ഥാനം തന്നെയാണ്. അതുകൊണ്ട് ഞാന്‍ ഒട്ടും പറയില്ല. വിനീതെന്ന ഡയറക്ടര്‍ക്കു കീഴില്‍ ഞാന്‍ ഇപ്പോള്‍ പ്രോപ്പറായി അഭിനയിച്ചത് ഏട്ട് വര്‍ഷം കഴിഞ്ഞാണ്. എനിക്ക് എന്തോ ഭയങ്കര പേടിയാണ്. എന്തോ എവിടെയോ, തട്ടം പോലുളള സിനിമകളില്‍ ചെയ്ത ഒരു കുട്ടിത്തം എനിക്ക് ഇപ്പോള്‍ വരുന്നില്ല. ശരീരം കൊണ്ട് വണ്ണം വെച്ചു. എനിക്ക് ഇപ്പോള്‍ അങ്ങനെ ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. അപ്പോ ഇങ്ങനത്തെ സീന്‍ വരുമ്പോ എനിക്ക് ടെന്‍ഷനാവും.
അപ്പോ വിനീത് പറയുവാണ് എടാ നീ ഇങ്ങനെ ചെയ്യ്. അപ്പോ ഞാന്‍ പുളളി പറയുന്നത് റിപീറ്റ് ചെയ്യുക മാത്രമേ ചെയ്യുന്നുളളൂ, അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞു. ഇപ്പോഴും മലര്‍വാടി കാണുമ്പോ എനിക്ക് ചമ്മലാ. ഒന്ന്, അഭിനയത്തിന്‌റെ എബിസിഡി അതിലില്ല. എനിക്ക് എന്റെ എക്‌സ്പ്രഷനൊക്കെ കാണുമ്പോ എന്റെ പൊന്നോ എന്ന് ഒകെ തോന്നും. ഒരവസരം കൂടി തരുമോ നമുക്ക് കുറച്ചെങ്കിലും മാറ്റം വരുത്താന്‍ എന്ന് തോന്നും. ഇത് ഞാന്‍ വിനീതിനോടും പറയാറുണ്ട്. വിനീതിനോടും ധ്യാനിനോടുമുളള സൗഹൃദം രണ്ടും രണ്ട് രീതിയിലാണെന്നും അജു പറഞ്ഞു. വിനീതിനോട് എല്ലാ കാര്യങ്ങളും ഞാന്‍ അങ്ങനെ പറയില്ല. പണ്ട് സുഹൃത്തായിരുന്നപ്പോഴും ഞാന്‍ അങ്ങനെ പറയാറില്ല.
about an actor
