
Malayalam
ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്ഥിയാണ്; രജിത് കുമാര്‍ കഴുകനെ പോലെയാണെന്ന് എലീന
ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്ഥിയാണ്; രജിത് കുമാര്‍ കഴുകനെ പോലെയാണെന്ന് എലീന

സീരിയല്‍ താരവും അവതാരകയുമായ എലീന പടിക്കറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിഗ് ബോസിലെ സഹമത്സരാര്‍ഥികളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.
ബിഗ് ബോസ് താരങ്ങളെ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ പേരില്‍ ഉപമിക്കാനായിരുന്നു എലീനയോട് പറഞ്ഞത്. ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം. ഫുക്രു ചാടി ചാടി നടക്കുന്ന ആളാണ്. അവനെ അണ്ണാന് ആക്കാം. മഞ്ജു ചേച്ചി അട്ടയെ പോലെയാണ്. അട്ട പാവവും പതുക്കെയുമാണ്. അതുപോലെയാണ് മഞ്ജു ചേച്ചി. രജിത് കുമാര്‍ കഴുകന് ആണെന്നായിരുന്നു ഉത്തരം.
അദ്ദേഹം വളരെ ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങള്‍ വെച്ചാണ് താന്‍ പറയുന്നത്. അല്ലാതെ വ്യക്തിപരമായിട്ടൊന്നുമല്ല. ബിഗ് ബോസിനെ കുറിച്ച് പറയുമ്ബോള്‍ രജിത്തേട്ടന് നല്ലൊരു പ്ലേയറാണ്. അദ്ദേഹത്തിന്റെ മുഖത്തെ കുറിച്ച് ഞങ്ങള്‍ തന്നെ പറയാറുണ്ട്. രജിത്ത് സാര്‍ എന്തെങ്കിലും ചിന്തിച്ച് ഇരിക്കുകയാണെങ്കില്‍ മുഖം മൊത്തം മാറും. അതാണ് അങ്ങനെ പറഞ്ഞത്.
സുജോ ഒരു പൂച്ച കുഞ്ഞാണ്. പൊക്കവും തടിയൊന്നും നോക്കിയിട്ട് കാര്യമില്ല. സ്വഭാവം നോക്കുമ്ബോള്‍ ഒരു പാവമാണ്. സുജോയും അതേ പവനും അങ്ങനെയാണ്. അഭിരാമി ഒരു ചിത്രശലഭത്തെ പോലെയാണ്. പാറി പറന്നൊക്കെ നടക്കും. അമൃത ചേച്ചിയെയും അങ്ങനെ പറയാന്‍ പറ്റില്ല. കാരണം അഭിരാമിയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. വീണ ചേച്ചിയെ കാക്കയെന്ന് പറയാം. കാക്കയ്ക്ക് തന് കുഞ്ഞ് പൊന്‍കുഞ്ഞാണ്. വീണ ചേച്ചിയും ഒരു ഫാമിലി പെര്സണ് ആണ്.
പാഷാണം ഷാജി ചേട്ടനെ മൃഗവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം അത്രയ്ക്കും കിടിലന്‍ മനുഷ്യനാണ്. ഞങ്ങളുടെ ഗ്യാങ്ങിലെ സിംഹം എന്ന് വേണമെങ്കില്‍ പറയാം. സ്വഭാവത്തിന്റെ കാര്യമാണെങ്കില്‍ വളരെ മികച്ചതാണ്. പുള്ളിക്കാരന് അദ്ദേഹത്തിന്റെ കാര്യം നോക്കും. എന്തെങ്കിലും അലമ്ബ് ഉണ്ടാക്കിയാല്‍ വന്ന് നാല് ചീത്ത പറയും. എന്നിട്ട് സ്വന്തം കാര്യം നോക്കി പോകും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...