
Actor
പ്രണയദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ്.
പ്രണയദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ്.
Published on

മലയാള സിനിമയുടെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും അരങ്ങേറാനൊരുങ്ങുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രവുമായെത്തുന്നുണ്ടെന്ന് താരം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. മോഹന്‍ലാലിനൊപ്പമായി മകളും പ്രവര്‍ത്തിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിസ്മയ. തന്റെ കവിതാസമാഹരമായ ഗ്രയ്ന്സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14വ് റിലീസ് ചെയ്യുമെന്നുള്ള സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരപുത്രി. അനിയത്തിക്ക് ആശംസയുമായി പ്രണവ് മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും, ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും പ്രണവ് കുറിച്ചിട്ടുണ്ട്.
അച്ഛനും ചേട്ടനും പിന്നാലെയായി വിസ്മയയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ കുടുംബസമേതമായി മോഹന്‍ലാല്‍ എത്താറുണ്ട്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛനും അമ്മാവനും സിനിമയിലായതിനാല്‍ കുട്ടിക്കാലം മുതലേ തന്നെ ആ ചര്‍ച്ചകള്‍ അറിഞ്ഞ് വളര്‍ന്നവരാണ് പ്രണവും വിസ്മയയും. വിസ്മയ സിനിമയിലേക്കെത്തുമോയെന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടുമില്ലെന്നും, എത്താന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
about an actress
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...