
Malayalam
8 പേരെ അറിയാം! ഈ 6 പേർ നൂറ് ശതമാനം ബിഗ് ബോസിലേക്ക് ഉറപ്പ്! ഇല്ലെങ്കിൽ!
8 പേരെ അറിയാം! ഈ 6 പേർ നൂറ് ശതമാനം ബിഗ് ബോസിലേക്ക് ഉറപ്പ്! ഇല്ലെങ്കിൽ!

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 3 തുടങ്ങാനിരിക്കുകയാണ്. എന്നാണ് ബിഗ് ബോസ് ആരംഭിക്കുന്നതെന്നുള്ള ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫെബ്രുവരി 14നാണ് ഷോ തുടങ്ങുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ പുതിയ പ്രമോ വീഡിയോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച ചൂട് പിടിക്കുകയാണ്. സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമായവരില്‍ പലരുടേയും പേരുകള്‍ ബിഗ് ബോസുമായി ചേര്‍ത്ത് കേട്ടിരുന്നു. ഇതോടെ ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. ഒന്നുറപ്പാണ് ഇത്തവണയും സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങൾ ആകും ഷോയിലേക്ക് മത്സരാർത്ഥികളായി എത്തുക
ഇത്തവണ ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും അത് ആര് എന്ൻ കാര്യത്തിൽ വ്യക്തത ഇല്ല. സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട് എങ്കിലും കൃത്യമായ വിവരം അറിയണം എങ്കിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇത്തവണയും നിരവധി ചലച്ചിത്ര സീരിയൽ താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയ വഴി ഉയരുന്നുണ്ട്. എന്നാൽ ചില താരങ്ങൾ അവരുടെ ബിഗ് ബോസ് എൻട്രിയെ കുറിച്ചുള്ള വാർത്ത നിഷേധിച്ചിട്ടുണ്ട്.
എങ്കിലും നോബി മാർക്കോസ്, ധന്യ നാഥ്, ആർ ജെ ഫിറോസ് തുടങ്ങിയവരുടെ പേരുകൾ ആണ് ഇപ്പോഴും നൂറു ശതമാനം ഇവർ ഉറപ്പാണ് എന്ന തരത്തിൽ വ്ളോഗർ ശരത് പരമേശ്വരൻ പറയുന്നത്. ഇവർക്കൊപ്പം തന്നെ ഗായിക രശ്മി സതീഷ്, ഭാഗ്യലക്ഷ്മി, ഡി 4 ഡാൻസ് ഫെയിം റംസാൻ എന്നിവരുടെ പേരുകളും അദ്ദേഹം ഉറപ്പിച്ചു തന്നെ പറയുന്നു. മൊത്തം എട്ടു പേരെ തനിക്ക് അറിയാം എന്നും, എന്നാൽ ഇപ്പോൾ പറഞ്ഞ ആറ് പേര് അല്ലാതെയുള്ള രണ്ടുപേരുടെ പേരുകൾ ഇപ്പോൾ പറയാൻ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹെലൻ ഓഫ് സ്പാർട്ട ഗായിക ആര്യ ദയാൽ, അഹാന കൃഷ്ണ, ബോബി ചെമ്മണ്ണൂർ, സുബി സുരേഷ്, എന്നിവർ ഇത്തവണത്തെ ഷോയിൽ ഉണ്ടാകും എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചെന്നൈയിലായിരുന്നു കഴിഞ്ഞ തവണ ഷോയുടെ ലൊക്കേഷന്‍.സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് മോഹന്‍ലാലും ബിഗ് ബോസുമായി സഹകരിക്കുന്നത്. മോഹന്‍ലാലിനെ കാണാനും ബിഗ് ബോസില്‍ പങ്കെടുക്കാനുമൊക്കെയായി എത്തുന്ന താരങ്ങളാരൊക്കെയാവുമെന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ.പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രത്യേകതകളും ട്വിസ്റ്റുകളും ടാസ്ക്കുകളുമൊക്കെ എങ്ങനെയായിരിക്കുമെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് 2 പാതിവഴിയില്‍ ഉപേക്ഷിച്ചത്. ആരായിരിക്കും അന്തിമ വിജയി എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി വരുന്നതിനിടയിലായിരുന്നു സീസണ് 2 അവസാനിച്ചത്. സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസണ് 2. ടാസ്ക്കുകള് കൈയ്യാങ്കളിയിലേക്ക് വഴിമാറിയതും വ്യക്തിപരമായ ആക്രമണത്തിലേക്ക് മാറിയതിനുമെല്ലാം പ്രേക്ഷകരും സാക്ഷികളായിരുന്നു. രജിത് കുമാറിനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ആരാധകരെത്തിയിരുന്നു. മറുവിഭാഗമാവട്ടെ ആ തീരുമാനം ശരിവെച്ച് എത്തുകയായിരുന്നു. സംഭവബഹലുമായിരിക്കും ഇത്തവണത്തെ ഷോയുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്. മത്സരാര്‍ത്ഥികളെ അറിയുന്നതോടെ ഏകദേശ ധാരണ കിട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...