
Malayalam
‘എന്റെ മകളുടെ കല്യാണം നടക്കുന്ന സന്തോഷമെന്ന്’ മോഹന്‍ലാല്‍ ,ഒരുമിച്ചെത്തി താരലോകം; ആശംസകളുമായി ആരാധകര്‍
‘എന്റെ മകളുടെ കല്യാണം നടക്കുന്ന സന്തോഷമെന്ന്’ മോഹന്‍ലാല്‍ ,ഒരുമിച്ചെത്തി താരലോകം; ആശംസകളുമായി ആരാധകര്‍

നടനും നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിന്റെയും വിവാഹ സത്കാരത്തിന്റെയും വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്റെ വീട്ടില്‍ നടക്കുന്നൊരു ചടങ്ങുപോലെയാണിതെന്നും 33 വര്‍ഷമായി ആന്റണി എന്റെ കൂടെയുണ്ടെന്നും എന്റെ മകളുടെ കല്യാണം നടക്കുന്നപോലെയാണ് താനെന്നും പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ ആരംഭിക്കുന്നത. ശേഷം പള്ളിയിലെ വിവാഹച്ചടങ്ങുകളും പിന്നീട് നടന്ന താരലോകം വിരുന്നെത്തിയ വിവാഹ റിസപ്ഷനും വീഡിയോയില്‍ കാണാം. വിവാഹ വിരുന്നിനായി ഏവരും കറുപ്പണിഞ്ഞാണെത്തിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കൂടാതെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നസ്രിയ, ജോജു ജോര്‍ജ്ജ്, സായ് കുമാര്‍, എം.ജി. ശ്രീകുമാര്‍, ഉണ്ണി മുകുന്ദന്, ജയസൂര്യ, മഞ്ജു വാര്യര്‍, സംവിധായകന് ജോഷി, പ്രിയദര്ശന്, ആഷിഖ് അബു തുടങ്ങിയവരുള്‍പ്പെടെ നിരവധിപേരാണ് ചടങ്ങിനായെത്തിയിരുന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് ചടങ്ങിനെത്തിയിരുന്നത്. ഡിസംബര്‍ 28ന് നടന്ന എമിലിന്റെയും അനിഷയുടെയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 7 മിനിറ്റിലേറെ നീണ്ട വീഡിയോയില്‍ നിരവധി താരങ്ങള്‍ വിരുന്നിനെത്തി. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ അപ്ഡേഷനുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. ഇതിനും ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഗാനം അഞ്ചു ഭാഷകളിലായാകും പുറത്തിറങ്ങുകയെന്നും കെഎസ് ചിത്രയായിരിക്കും എല്ലാ ഭാഷകളിലും ശബ്ദം നല്‍കുക എന്നും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ മരക്കാറിനായി പാടുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.
ദൃശ്യം 2 ആണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന് ജീത്തു ജോസഫ് അറിയിച്ചിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2. 2013 ല്‍ റിലീസായ ഇതിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ വലിയ ഹിറ്റ് ആണ് സമ്മാനിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒടിടി പ്ലാലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത് എന്നാണ് വാര്‍ത്തകള്‍.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...