മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന
താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍
എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര
നായകന്മാര്ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍
വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളാലാണ് ഷൈന്‍ തിളങ്ങിയത്. ഏറ്റവുമൊടുവിലായി
ലവ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഉണ്ട എന്ന
ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ
വിജയനാണ് നായിക. ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടാണ്
മുന്നേറുന്നത്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള അനുഭവങ്ങള്‍
തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒപ്പം പ്രിയ സുഹൃത്തും നടനുമായ
ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും നടന് പറഞ്ഞു.
മമ്മൂക്കയുടെ കൂടെ താന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയതു മുതല്‍ വര്‍ക്ക് ചെയ്തിട്ടുണ്ടൈന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് രാപ്പകലിന്റെ സെറ്റില്‍ വെച്ചിട്ടാണ്. കമല്‍സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോള്‍. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത് ഉണ്ട എന്ന സിനിമയിലാണ്. എന്നാല്‍ അതിന് മുന്‍പ് രാപ്പകലില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, ഡാഡി കൂള്‍, പിന്നെ ഒരു പരസ്യത്തിലും മമ്മൂക്കയ്ക്കൊപ്പം വര്‍ക്ക് ചെയ്തു.
അങ്ങനെ പരിചയമായി കഴിഞ്ഞിട്ടാണ് ഉണ്ടയില്‍ ഒരുമിച്ചഭിനയിച്ചത്. ഡാഡി കൂള്‍ സമയത്ത് ക്ലോസായി വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഉണ്ടയുടെ സമയത്താണ് കൂടുതല്‍ സംസാരിക്കാനും ഇടപെഴകാനുമൊക്കെ സമയം കിട്ടിയത്. മമ്മൂക്ക തന്ന ഉപദേശത്തെ കുറിച്ചും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ മനസുതുറന്നു. ഉണ്ടയുടെ സമയത്ത് ലൊക്കേഷനില്‍ ഞങ്ങള്‍ കുറെനേരം ചീട്ട് കളിച്ചിരുന്നു.
അങ്ങനെ
ഇടയ്ക്ക് മമ്മൂക്കയും വന്ന് കൂടി. പിന്നെ ചീട്ട് കളി ഞങ്ങള്‍
സ്ഥിരമാക്കിയപ്പോള്‍ മമ്മൂക്ക വന്നു പറഞ്ഞു. ഇത് എപ്പോഴും വേണ്ട, കാരണം
നമ്മള് അങ്ങനെ ഒരു മൂഡിലിരിക്കുന്ന ആള്‍ക്കാരാണ് ക്യാരക്ടേഴ്സ് ഒകെ
ചെയ്യാനായിട്ട്. അതിലേക്കുളള താല്പര്യം മറ്റൊന്നിലേക്ക് മാറിപോവണ്ട എന്ന്
വെച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. കാരണം കഥാപാത്രമായിരിക്കണം നമ്മുടെ
പ്രധാന ലക്ഷ്യം എന്ന് പറയുന്നത്. നമ്മുടെ ഇഷ്ടം ഒകെ അതിലായിരിക്കണം.
സംഗീതം, രാഷ്ട്രീയം അങ്ങനെ എല്ലാത്തിനെയും കുറിച്ച് സംസാരിക്കുന്ന ആളാണ്
മമ്മൂക്ക. ദുല്‍ഖറിനൊപ്പം കുറുപ്പിലാണ് കൂടുതല്‍ രംഗങ്ങളില്‍ ഒപ്പം
അഭിനയിച്ചത്. എന്നിട്ടും നമ്മള്‍ക്ക് വര്‍ക്ക് ചെയതിട്ട് പോരാ പോരാ എന്ന്
തോന്നുന്ന ഫീലാണ്. ഷൂട്ടിംഗ് സമയത്ത് അങ്ങനെ ചെയ്താലോ ഇങ്ങനെ ചെയ്താലോ
എന്നൊക്കെ നമ്മളോട് പറയും. എല്ലാം ഷെയര്‍ ചെയ്യുന്ന ആളാണ്, പിന്നെ ഒരുപാട്
ഇഷ്ടമാണ് ദുല്‍ഖറിനെ എന്നും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...