23 വയസ്സിൽ ആലിയ ഭട്ടിന് മൂന്ന് നാല് പ്രണയമോ ? ആലോച്ചിക്കാൻ വയ്യെന്ന് ഷാരൂഖ് ഖാൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ആലിയ ഭട്ടും.
ഇപ്പോഴിതാ ആലിയ ഭട്ടിന്റെ പ്രണയങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത്. കരൺ ജോഹർ ഷോയിലായിരുന്നു ആലിയയുടെ ഡേറ്റിങ്ങിനെ കുറിച്ച് നടൻ വാചാലനായത്. നടിയെ കുറിച്ചുള്ള ഡേറ്റിംഗ് വാർത്ത തന്നെ ഞെട്ടിച്ചുവെന്നാണ് ഷാരൂഖ് പറയുന്നത്.
ആലിയ ഡേറ്റിങ്ങിലാണെന്ന് ആരാണ് കരുതുന്നത് എന്നുളള കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. എല്ലാ പയ്യന്മാരുമായും ആലിയ ഡേറ്റിങ്ങിലാണെന്നുള്ള കഥ സിനിമയിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്നതാണ്. അവളെ കുട്ടിക്കാലം മുതൽ അറിയാവുന്നത് കൊണ്ട് ഈ വാർത്ത തന്നെ ശരിക്കും ഞെട്ടിച്ചു. താൻ കണ്ടുമുട്ടിയ മിക്ക വ്യക്തികളും ആലിയയുമായി ഡേറ്റിങ്ങിലാണെന്ന് പറഞ്ഞുവെന്നും നടൻ പറഞ്ഞു.
ഷാരൂഖ് ഖാൻ പറഞ്ഞത് അവസാനം വരെ കേട്ടിരുന്ന നടി പിന്നീട് മറുപടി പറയുകയായിരുന്നു. തനിക്ക് ആകെ 23 വയസ്സായാണുള്ളത്. അപ്പോൾ തനിക്ക് മൂന്നോ, നാലോ കാമുകൻമാരാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഒരു സമയത്തല്ലെന്നും നടി പറഞ്ഞു. എന്നാൽ താൻ പറഞ്ഞത് ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല എന്നാണ് മറുപടിയായി നടൻ പറഞ്ഞത്. താൻ വളരെ പഴയ വ്യക്തിയാണ്. തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ളപ്പോൾ നാലു പേരെ ഡേറ്റ് ചെയ്തുവെന്നതിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
about an actress
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. വളരെ ലളിതമായി ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അഞ്ജലി ഗീതയാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...