
Malayalam
കാത്തിരിപ്പിന് അവസാനം, ബിഗ്ബോസ് മലയാളം സീസൺ ഉടൻ! പ്രൊമോ വീഡിയോ വൈറൽ!
കാത്തിരിപ്പിന് അവസാനം, ബിഗ്ബോസ് മലയാളം സീസൺ ഉടൻ! പ്രൊമോ വീഡിയോ വൈറൽ!

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ് സീസണ് 3’ ആരംഭിക്കുന്നു. കഴിഞ്ഞ മാസമാണ് ബിഗ്ബോസ് മലയാളം സീസൺ 3 അണിയറയിലൊരുങ്ങുന്നതായ വിവരം പുറത്ത് വന്നത്. സ്റ്റാർ സിംഗർ വേദിയിൽ വെച്ച് യുവനടൻ ടൊവിനോ തോമസാണ് ലോഗോ പുറത്ത് വിട്ടുകൊണ്ട് ബിഗ്ബോസിൻ്റെ വരവ് അറിയിച്ചത്.
ഇപ്പോഴിതാ മൂന്നാം സീസണിണ്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചാനൽ അധികൃതർ. ഷോ മസ്റ്റ് ഗോ ഓൺ എന്ന ഡയലോഗോടെയാണ് മോഹൻലാൽ പ്രൊമോ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാൻഡമിക്കിനിടെ എന്ത് സംഭവിച്ചാലും ഷോ പുരോഗമിക്കുക തന്നെ വേണമെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു. അറുപത്തിയഞ്ച് സെക്കൻ്റ് നീളമുള്ള പ്രൊമോ വീഡിയോ തുടങ്ങുന്നത് തിരശ്ശീലയായി മാസ്ക് ഉയർത്തിപ്പിടിച്ചു കൊണ്ട് നിൽക്കുന്ന രണ്ട് തീയേറ്റർ ആർട്ടിസ്റ്റുകളെ കാട്ടിക്കൊണ്ടാണ്. ‘അതിജീവനത്തിന്റെ നാൾവഴികളിൽ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കി ബിഗ് ബോസ് മലയാളം സീസൺ 3 ഉടൻ വരുന്നു.. The show must go on..!!’ എന്നതാണ് ഷോയുടെ ഇത്തവണത്തെ മോട്ടോ.
ഇതു നീങ്ങുമ്പോൾ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. ലോക്ക്ഡൌൺ കാലത്ത് എല്ലാവരും സൂപ്പർഹീറോകളായതിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് മോഹൻലാലിൻ്റെ അരങ്ങേറ്റം. വീഴ്ചകളിൽ നിന്ന് ഉയർത്തെണീക്കേണ്ടതിൻ്റെ അവശ്യകതയെ കുറിച്ചും മോഹൻലാൽ വീഡിയോയിൽ പറയുന്നു.
ആദ്യ രണ്ട് തവണ ഷോ എത്തിയപ്പോഴും വലിയ ഹിറ്റായി മാറിയിരുന്നു. രണ്ടാം സീസൺ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായി നിർത്തേണ്ടി വന്നിരുന്നു, എഴുപത്തിയഞ്ച് ദിവസങ്ങൾ മാത്രമാണ് രണ്ടാം സീസൺ ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഫൈനലുമുണ്ടായിരുന്നില്ല.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...