
Actress
എന്റെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ഇതാണ്; ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു.
എന്റെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ഇതാണ്; ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു.
Published on

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷവും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ദിവ്യ ഉണ്ണി നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ചും പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. ‘കമലദളം’ പോലെ ഒരു സിനിമ. നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.
‘കമലദളം’ എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. ‘കമലദളം’ അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്.മികച്ച നര്‍ത്തകിയായിട്ടും നൃത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അങ്ങനെ അവതരിപ്പിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നില്ല.
about an actress
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...