
Actress
‘ഇതിലും ഭേദം ഭ്രാന്തായിരുന്നോ എന്ന് ചോദിക്കുന്നതായിരുന്നു’; അർച്ചന കവി പറഞ്ഞതുകേട്ട് ഞെട്ടി ആരാധകർ.
‘ഇതിലും ഭേദം ഭ്രാന്തായിരുന്നോ എന്ന് ചോദിക്കുന്നതായിരുന്നു’; അർച്ചന കവി പറഞ്ഞതുകേട്ട് ഞെട്ടി ആരാധകർ.

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്.
ബിഗ് ബോസ് മലയാളം പുതിയ സീസണിന്റെ വരവ് അടുത്തിടെയാണ് പ്രേക്ഷകർ അറിയുന്നത്. അടുത്ത മാസം ആദ്യത്തോടെ പുതിയ സീസൺ എത്തും എന്നാണ് സൂചനയും. പുതിയ സീസൺ വരുന്നു എന്ന വാർത്തകൾ വന്ന ശേഷം നിരവധി ആളുകളുടെ പേരുകൾ ആണ് ഉയർന്നുകേൾക്കുന്നത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ, ട്രാൻസ് മോഡലുകൾ, ചലച്ചിത്ര, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി ഒട്ടനവധി ആളുകളുടെ പേരുകൾ ആണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്. ഏറ്റവും ഒടുവിലായി അർച്ചന കവിയുടെ പേരും ആരാധകർ നിർദ്ദേശിക്കുകയുണ്ടായി. ഇതിനുള്ള മറുപടിയായി അർച്ചനപറഞ്ഞ വാക്കുകൾ ആണ് നടിയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇൻസ്റ്റയിൽ സുഹൃത്തും ഒരുമിച്ചു ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിൽ ആണ് അർച്ചനയുടെ മറുപടി എത്തിയത്. ചേച്ചി ബിഗ് ബോസിലേക്കുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് ആണ് അർച്ചന മറുപടി നൽകിയത്.”ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ നല്ലത്” എന്നാണ് അർച്ചന കവി മറുപടി നൽകിയത്. നടൻ സന്തോഷ് പണ്ഡിറ്റ്, പിസി ജോർജ്, ബോബി ചെമ്മണ്ണൂർ എന്നിവരുടെ പേരുകളും ഇത്തവണത്തെ സീസണിൽ ഉയർന്നുകേൾകുന്നുണ്ട്.
about archana kavi
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...