
Actor
തിലകനെ പോലെ സുരാജും മഹാനടനായി വളരും, മണിയൻപിളള രാജു മനസ്സ്തുറക്കുന്നു.
തിലകനെ പോലെ സുരാജും മഹാനടനായി വളരും, മണിയൻപിളള രാജു മനസ്സ്തുറക്കുന്നു.

ഹാസ്യ താരമായെത്തി പിന്നീട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികലുടെ ഇഷ്ടതാരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. അടുത്തിടെ മികച്ച വേഷങ്ങളിലൂടെ ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വരെ അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. അതേസമയം സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. സുരാജിന്റെ അഭിനയം കണ്ട് സംവിധായകന് പ്രിയദര്ശന് തന്നോട് പറഞ്ഞ കാര്യമാണ് മണിയന്‍പിളള രാജു വെളിപ്പെടുത്തിയത്. മണിയന്‍പിളള രാജു നിര്‍മ്മിച്ച ഫൈനല്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സുരാജും അഭിനയിച്ചിരുന്നു.
രജിഷ വിജയന് മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൈനല്‍സിലെ സുരാജിന്റെ പ്രകടനം കണ്ടിട്ട് സംവിധായകന് പ്രിയദര്ശന് എന്നോട് പറഞ്ഞത് സുരാജ് എന്ന നടന് തിലകനോളം വലിയ നടനാകുമെന്നാണ് എന്ന് മണിയന്‍പിളള രാജു പറയുന്നു. അയാളുടെ അഭിനയത്തിന്റെ റേഞ്ച് ഫൈനല്‍സ് എന്ന സിനിമയില്‍ പ്രകടമാണ്.
മിമിക്രില് നിന്നും ഒരു കോമഡി ആക്ടര്‍ എന്ന നിലയില്‍ നിന്നും വളര്‍ന്നു ഇങ്ങനെ അഭിനയിച്ചു വിസ്മയിപ്പിക്കുന്നത് അവിശ്വസനീയമാണെന്നും സിനിമയിലെ ചില വൈകാരിക രംഗങ്ങളില്‍ സുരാജിന്റെ പ്രകടനം അത്ര മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രജിഷയ്ക്ക് പുറമെ സുരാജിന്റെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട ഫൈനല്‍സ് ഞാന്‍ നിര്‍മ്മിച്ച മികച്ച സിനിമകളില്‍ ഒന്നാണ്, മണിയന്‍പിളള രാജു പറഞ്ഞു. അതേസമയം ജനഗണമന, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് സുരാജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍. രണ്ടിലും പ്രധാന വേഷങ്ങളിലാണ് നടന് എത്തുന്നത്.
about an actor
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...