
Malayalam
ആ കള്ളം പറഞ്ഞ് ക്ഷണിച്ചു, പിന്നെ അറിഞ്ഞത് ! കല്യാണം തന്നിൽ നിന്ന് മറച്ച് വച്ചത് ആ ഭയത്താൽ
ആ കള്ളം പറഞ്ഞ് ക്ഷണിച്ചു, പിന്നെ അറിഞ്ഞത് ! കല്യാണം തന്നിൽ നിന്ന് മറച്ച് വച്ചത് ആ ഭയത്താൽ

മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ താര ജോഡികളാണ് ദിലീപും കാവ്യയും. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി , 1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന് എന്നീ ചിത്രങ്ങളിലൂടെ ബാല താരമായി സിനിമാ രംഗത്ത് അരങ്ങേറിയ കാവ്യ മാധവന് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ നായിക പദം അലങ്കരിച്ചത്. സിനിമകളില്‍ സജീവമായി നിന്നിരുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. നിശ്ചല്‍ ചന്ദ്ര എന്ന വ്യവസായിയുമായുള്ള വിവാഹ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിവാഹ മോചനം നേടി കാവ്യ സിനിമയിലേക്ക് മടങ്ങി വരാന്‍ ശ്രമിച്ചെങ്കിലും വിജയകരമായില്ല.
കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അത് സത്യമാണെന്ന തരത്തിലായിരുന്നു കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹം നടന്നത്. താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹമായിരുന്നു ഇവരുടേത്. 2016 നവംബർ 25ന് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്
മമ്മൂട്ടി അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ വളരെ രഹസ്യമായി ആണ് വിവാഹം നടന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. ഇരുവരുടെയും വിവാഹത്തിന് എത്തിയതിനെക്കുറിച്ച് മേനക പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ഒരു പൂജയുണ്ടെന്നും അതിൽ പങ്കെടുക്കാനായാണ് തന്റെ ഭർത്താവ് സുരേഷ് കുമാർ കൊച്ചിയിലേക്കു കൊണ്ടുവന്നത്. അന്ന് രാവിലെ എട്ടുമണിക്കാണ് അതീവ രഹസ്യമായി പ്ലാൻ ചെയ്ത ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ചറിയുന്നത്. പൂജക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. സ്ത്രീകൾ എല്ലാവരോടും പറയും എന്നത് കൊണ്ട് ഈ വിവാഹ വാർത്ത മറച്ചു വച്ചതായിരിക്കും എന്നും മേനക പറയുന്നു.
2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം എന്നാണ് അന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു
ദിലീപ് സിനിമാതിരക്കുകളിലേക്ക് മാറിയപ്പോൾ വിവാഹത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത് ഒരു തികഞ്ഞ കുടുംബിനിയായി കാവ്യയും മാറുകയായിരുന്നു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...