Connect with us

സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വിഷ്ണു നായർ..പൗർണ്ണമിതിങ്കൾ പ്രേം വിവാഹിതനാകുന്നു!

Malayalam

സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വിഷ്ണു നായർ..പൗർണ്ണമിതിങ്കൾ പ്രേം വിവാഹിതനാകുന്നു!

സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വിഷ്ണു നായർ..പൗർണ്ണമിതിങ്കൾ പ്രേം വിവാഹിതനാകുന്നു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വിഷ്ണു നായർ. വിവിധ പരമ്പരകളിൽ വിഷ്ണു ഭാഗം ആയിരുന്നുവെങ്കിലും പൗർണ്ണമിതിങ്കളെന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ആരാധകരെ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരംഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ചാണ് വിഷ്ണു പറയുന്നത്. താൻ വിവാഹിതൻ ആകാൻ പോകുന്നു എന്ന വാർത്ത വിഷ്ണു ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞു. ചില കാര്യങ്ങൾ ഉടനെ എത്തും തുടങ്ങിയ ടാഗ് ലൈനിലൂടെയാണ് ജീവിതസഖിക്ക് ഒപ്പമുള്ള ചിത്രം വിഷ്ണു പങ്കിട്ടത്. കാവ്യ ആണ് വിഷ്ണുവിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് സൂചന.

അതേസമയം സ്ക്രീനിലെ നായിക ഗൗരിയും വിഷ്ണുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്. ബൈ ബൈ ഗോസ്സിപ്സ് എന്നാണ് ഗൗരി പ്രതികരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. എങ്കിലും ഞങ്ങൾക്ക് ഇത്ര വലിയ സർപ്രൈസ് തരണമായിരുന്നോ. ഞങ്ങളുടെ ഗൗരിചേച്ചിയെ കെട്ടണമായിരുന്നു, അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ദൈവം വിധിച്ചത് നടക്കും, എന്ന് തുടങ്ങിയ കമന്റുകൾ ആരാധകർ വിഷ്ണുവിന് നൽകുന്നുണ്ട്.

ഭാഗ്യജാതകത്തിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്. വ്യത്യസ്ത അഭിനയ ശൈലി തന്നെയാണ് വിഷ്ണുവിന്റെ ഉയർച്ചയുടെ കാരണവും. പൗർണ്ണമിതിങ്കളിലെ പ്രേം എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആരാധകരെ സമ്പാദിച്ചത്. വിഷ്ണു- ഗൗരി ജോഡികളുടെ കോമ്പിനേഷൻ പ്രേമി എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top