ടോവിനോയ്ക്ക് ഓസ്കാർ !!
Published on

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന “ആന്റ് ദ ഓസ്കാർ ഗോസ് ടു”വിൽ ടോവിനോ നായകനാകും. നേരത്തെ ദുൽഖറിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിട്ടാണ് പറഞ്ഞ് കേട്ടിരുന്നത്. 2017ൽ ചിത്രീകരിക്കുവാനിരുന്ന ചിത്രമായിരുന്നു.
എന്നാൽ ദുൽഖറിന് മറ്റ് ചില കമിറ്റ്മെന്റുകൾ തീർക്കാനുള്ളതിനാൽ ഈ സിനിമയിൽ സഹകരിക്കുവാൻ സാധിക്കാതെ വന്നതാണെന്നാണ് വിവരം.
അതിനാൽ ഇപ്പോൾ ദുൽഖറിന് പകരം ചിത്രത്തിൽ ടോവിനോ നായകനാകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകൻ. സംവിധായകന്റെ തന്നെ ആത്മാംശമുള്ള കഥയാണ് സിനിമയുടെ പശ്ചാത്തലം. കാനഡയിലാണ് ചിത്രീകരണം .
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആദാമിന്റെ മകൻ അബു ഇന്ത്യയിൽ നിന്നുള്ള ഒഫീഷ്യൽ ഓസ്ക്കാർ നോമിനേഷൻ നേടിയ ചിത്രമായിരുന്നു. അങ്ങനെ ആദ്യ സിനിമയിലൂടെ തന്നെ ഓസ്ക്കാർ വേദിയിൽ എത്താൻ സാധിച്ച സംവിധായകനാണ് സലിം അഹമ്മദ്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...