
Actress
നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !
നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !
Published on

താരപുത്രന്മാരെല്ലാം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസാണ് അഭിനയരംഗത്തേക്ക് കടക്കാനൊരുങ്ങുന്നത്. ജയ് ജിഥിന് പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തിലൂടെയാണ് നഹറിന്റെ അരങ്ങേറ്റം. നവാസ് തന്നെയാണ് മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്നാണ് വിവരം. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
‘മകളുടെ സിനിമയുടെ ഡബ്ബിംഗ് വരെ ഞങ്ങള്‍ രണ്ട് പേരും കൂടെ തന്നെ ഉണ്ടായിരുന്നു. ആ ഒരു ഉറപ്പിലാണ് നഹറിൻ അഭിനയിക്കാന്‍ വന്നതെന്നാണ് നവാസ് പറയുന്നത്. സിനിമ ഒരു പ്രൊഫഷന് ആക്കി എടുക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല നഹറിന്‍. അപ്പോള്‍ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്. ചില സാഹചര്യങ്ങളിലാണ് അതിന് മാറ്റം വരിക. കൂടാതെ കലാഭവന്‍ നവാസിന്റെയും രഹനയുടെയും മകള്‍ അഭിനയ രംഗത്തേക്ക് വരുന്നു എന്നതിലൊന്നുമല്ല കാര്യം. ഇതുപോലൊരു സിനിമ വരുന്നതിലാണ് കാര്യമെന്ന് നവാസ് പറയുന്നു.
about actor’s daughter
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...