Malayalam
പടച്ചോനെ മഞ്ജു ചേച്ചിയോടൊപ്പം ഒരു മുഴുനീള ചിത്രം;നടന്‍ നവാസ് പറയുന്നു!
പടച്ചോനെ മഞ്ജു ചേച്ചിയോടൊപ്പം ഒരു മുഴുനീള ചിത്രം;നടന്‍ നവാസ് പറയുന്നു!
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അഹങ്കാരമായി മാറുകയാണ്.2019 താരത്തിന്റെ കരിയറിൽ തിളങ്ങി നിന്നൊരു വർഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒടുവിലെത്തിയ മോഹൻലാൽ ചിത്രം ഒടിയന്‍ സിനിമയുടെ തിളക്കമായിരുന്നു ഈ വര്‍ഷം ഓരോ സിനിമകളും തിയറ്ററുകളിലേക്ക് എത്തിയത്.മഞ്ജു നായികയായി എത്തിയ മിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ ഗംഭീരം പ്രകടനം നടത്തുന്ന കാഴ്ചയാണ് കണ്ടത് . ഇപ്പോഴിതാ മഞ്ജുവിനൊപ്പം പുതിയൊരു സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്.
മലയാളി പ്രേക്ഷകരോട് നിങ്ങൾ ഇഷ്ട്ടപെടുന്ന മലയാളി നായികയെതെന്ന് ചോദിക്കുകയാണെങ്കിൽ ഒരു ശരാശരി മലയാളിയുടെ ഉത്തരം, നടി ശോഭനക്കൊപ്പം മഞ്ജു വാര്യരെന്ന പേരുമുണ്ടാകും, അതത്രയെ ഉള്ളു. അതിപ്പോ സിനിമതാരത്തോടായാലും നമ്മളെ പോലെയുള്ള പ്രക്ഷകരോടായാലും അതെ പറയു.കാരണം ഈ താരങ്ങൾ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തിലെത്തി മലയാള സിനിമാക്കൊരു പുത്തൻ അനുഭവം നൽകിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നവാസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമാശ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. മഞ്ജു വാര്യരും സണ്ണി വെയിനും ഒന്നിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് നവാസും അഭിനയിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ റിപോർട്ടുകൾ പുറത്തു വന്നിട്ടില്ല.
about navas
