മിനിസ്ക്രീന്‍ താരമെന്നോ ബിഗ്സ്ക്രീന്‍ താരമെന്നോ വേര്‍തിരിവില്ലാതെയാണ് പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലാകുന്നത്. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരത്തിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അത് വേറെ ആരുമല്ല, ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറിയ ശ്രുതി രജനീകാന്തിന്റെ ചിത്രമാണ്. ഒപ്പം ശ്രുതിയുടെ അമ്മയുടെ ചിത്രവും ഉണ്ട്.
മമ്മി ആന്‍ഡ് മി എന്ന ക്യാപ്ഷനിലൂടെയാണ് ശ്രുതി തന്റെയും അമ്മയുടെയും
കുട്ടിക്കാല ചിത്രം പങ്ക് വച്ചത്. നിരവധി അഭിപ്രായങ്ങള്‍ ആണ് ആരാധകര്‍ കമന്റായി
ശ്രുതിയുടെ ചിത്രത്തിന് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി
പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലായി മാറാറുണ്ട്.
ബാലതാരമായി മിനി സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്രുതി. കുറച്ചുനാളേ ആയിട്ടുള്ളൂ ചക്കപ്പഴമെന്ന ഹാസ്യ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയിട്ട് എങ്കിലും അതിലെ കഥാപാത്രങ്ങള്‍ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചത്. അവതാരകയില്‍ നിന്നും അഭിനേത്രിയായി അശ്വതി ശ്രീകാന്ത് എത്തിയതും, ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് എസ്പി ശ്രീകുമാര്‍ മടങ്ങിയതും ഇതേ പരമ്പരയിലൂടെ ആയിരുന്നു. നര്‍ത്തകനായ അര്ജുന് സോമശേഖറും ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇവരെകൂടാതെ ചില പുതുമുഖങ്ങളും പരമ്പരയില്‍ വേഷമിട്ടു.
നിരവധി
ബാലതാരങ്ങളും വേഷം ഇടുന്നുണ്ട്. അതില്‍ ഏറ്റവും ചെറിയ കുട്ടി കണ്ണനും, പൈങ്കിളി
എന്ന കഥാപാത്രത്തിന്റെ മകനും ആയി വേഷം ഇടുന്ന റൈഹുവിന്റെ പിറന്നാള്‍ ദിനം ആയിരുന്നു
കഴിഞ്ഞദിവസം. സ്ക്രീനിലെ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രുതി പങ്ക് വച്ച
ഒരു വീഡിയോ വൈറല്‍ ആയിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...