
Malayalam
വമ്പന്‍ മേക്കോവറില്‍ ‘നീലു’ പുത്തന്‍ ലുക്ക് കണ്ട് കണ്ണ് തള്ളിപ്പോയെന്ന് ആരാധകര്‍!!
വമ്പന്‍ മേക്കോവറില്‍ ‘നീലു’ പുത്തന്‍ ലുക്ക് കണ്ട് കണ്ണ് തള്ളിപ്പോയെന്ന് ആരാധകര്‍!!

By
പ്രേക്ഷകരുടെ പ്രിയപരമ്പരകളില്‍ ഒന്നാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയല്‍. പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തുന്ന നിഷാ സാരംഗിന് ആരാധകരും ഏറെയാണ്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ത്ന്നെയാണ് നിഷ കൂടുതല്‍ പ്രിയങ്കരിയായതും. സ്വതസിദ്ധമായ അഭിനയം കൊണ്ടു തന്നെ പരമ്പരയിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പ്രായഭേദമന്യേ എല്ലാവരും കാഴ്ച്ചക്കാരായ ഉപ്പും മുളകും പരമ്പര കുറച്ചു നാളുകളായി സംപ്രേക്ഷണം ചെയ്യാത്തതില്‍ വന്‍ പ്രേക്ഷക രോക്ഷമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയ തിരക്കുന്ന ഒരാളു കൂടിയാണ് നിഷ സാരംഗ്.
പരമ്പര ചെറിയ ഇടവേളയെടുത്തിരിക്കുന്നതിനാല് തന്നെ തങ്ങളുടെ പ്രിയതാരങ്ങളെ കാണാനാകാത്തതിലുള്ള സങ്കടമൊക്കെ പലരും പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. അതിനിടെ താരങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇവര്‍ വളരെയധികം സജീവമാണ്. അതിനിടെ തങ്ങളുടെ പ്രിയതാരത്തെ കണ്ടെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. അതും വന്‍ മേക്കോവര്‍ ലുക്കിലാണ് പ്രേക്ഷകരുടെ ‘നീലു’വിനെ കണ്ടെത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ഭാഷ്യം. അജു വഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങും കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തില്‍ ഒരു കഥാപാത്രമായി നിഷാ സാരംഗ് എത്തുന്നുണ്ട്. പൂജാ ചടങ്ങിലും നിഷയുടെ സാന്നിധ്യമുണ്ടായിരുന്നു.
മേക്കോവര്‍ ലുക്കിലാണ് നിഷ സാരംഗം പൂജാ ചടങ്ങിനെത്തിയത്. മുടിയുടെ നീളം കുറച്ച് വെട്ടി സ്മൂത്തണ് ചെയ്ത് സ്റ്റൈലാക്കിയതായാണ് ‘നീലു ആരാധകര്‍’ കണ്ടെത്തിയിരിക്കുന്നത്. പതിവില്ലാത്ത സ്റ്റൈലന്‍ വസ്ത്രവും നീലു ധരിച്ചതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പി’ലും ‘നിഷ സാരംഗ്’ ‘നീലു ഫാന്‍സ്’ ഗ്രൂപ്പുകളിലുമൊക്കെയാണ് തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ സിനിമാ വിശേഷവും മേക്കോവര്‍ വിശേഷവുമൊക്കെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഏതായാലും ആരാധകരൊക്കെ നിഷയുടെ പുത്തന്‍ വേഷപ്പകര്ച്ചയ്ക്കായുള്ള കാത്തിരിപ്പിലാണ്. ‘
ദിലീഷ് പോത്തന്, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹദാണ് സംവിധാനം. കോഴിക്കോട്, തിരുവമ്പാടിയിലാണ് ഷൂട്ടിങ്. ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
ഉപ്പും മുളകിലെയും അഭിനയമാണ് താരത്തിന് പ്രേക്ഷക പ്രീതി കൂടാന്‍ കാരണം. അഗ്നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ സാരംഗ് എന്ന നടി അഭിനയരംഗത്തേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി സഹനടിയായുള്ള റോളുകള്‍ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയര്‍ ബ്രേക്ക് നല്‍കിയത്. നാടകങ്ങളിലും സജീവമായിരുന്നു നിഷ.
ഉപ്പും മുളകിലെ അംഗങ്ങളെല്ലാം അഭിനയം അല്ല ജീവിതം ആണ് തങ്ങള്‍ക്ക് മുന്പില് കാഴ്ചവയ്ക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. അതില്‍ ബാലുവിനൊപ്പം നീലു സ്വഭാവികത നിറഞ്ഞ അഭിനയമാണ് കാഴ്ച വക്കുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...