
News
ബിഗ് ബോസ് റിയാലിറ്റി ഷോ ടാലന്റ് മാനേജർ ബൈക്ക് അപകടത്തിൽ മരണപെട്ടു
ബിഗ് ബോസ് റിയാലിറ്റി ഷോ ടാലന്റ് മാനേജർ ബൈക്ക് അപകടത്തിൽ മരണപെട്ടു

ബിഗ് ബോസ് റിയാലിറ്റി ഷോ ടാലന്റ് മാനേജർ ബൈക്ക് അപകടത്തിൽ മരണപെട്ടു. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ ടാലന്റ് മാനേജര്‍ പിസ്ത ദദ്ദഖിന് ആണ് ദാരുണ മരണം സംഭവിച്ചത്. സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് പുറമേ ഒട്ടേറെ ഹിന്ദി റിയാലിറ്റി ഷോകളുടെ അണിയറപ്രവര്‍ത്തകയായിരുന്നു പിസ്ത. പ്രമുഖ ബിഗ് ബോസ് താരങ്ങൾ പിസ്തയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്.
വീട്ടിലേക്കുള്ള യാത്രാമധ്യേ ആണ് ബൈക്കി അപകടത്തിൽ പെട്ടത് പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ചുറ്റുമുള്ള ഇരുട്ട് കാരണം വണ്ടി ഒരു കുഴിയിലേക്ക് നിയന്ത്രണം വിട്ട് പോയതായും, അങ്ങിനെ റോഡിൽ വീണതിനെ തുടർന്ന് എതിരെ വന്ന ഒരു വണ്ടി പിസ്തയുടെ മുകളിലൂടെ കയറി ഇറങ്ങിയതാകാം എന്നും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫിയര്‍ ഫാക്ടര്‍: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു പിസ്ത.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...