
Malayalam
സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ സ്വാതിക്ക് വീണ്ടും വിവാഹമോ? അമ്പരപ്പോടെ ആരാധകർ
സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി കാർത്തിക് സൂര്യ സ്വാതിക്ക് വീണ്ടും വിവാഹമോ? അമ്പരപ്പോടെ ആരാധകർ

ഭ്രമണം സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സ്വാതിയുടെ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ വർഷം വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹശേഷവും സ്വാതി അഭിനയരംഗത്ത് സജീവമാണ്.
ഇപ്പോൾ ഇതാ സ്വാതിയുടെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വാതിയുടേയും ക്രേസി വീഡിയോസിലൂടെ പ്രശസ്തൻ ആയ കാർത്തിക് സൂര്യയുടെയും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എൻഗേജ്മെന്റ് ചിത്രങ്ങൾ മുതൽ, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് വരെയുള്ള രംഗങ്ങൾ ആണ് വൈറൽ ആകുന്നത്.ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.
ഒരു സുഹൃത്തിന്റെ എൻഗേജ്മെന്റിനു പങ്കെടുക്കാൻ എത്തിയതാണ് സ്വാതിയും, കാർത്തിക്കും. ശേഷം ഇരുവരും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ… ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു’ എന്ന ക്യാപ്ഷനിലൂടെയാണ് കാർത്തിക് ചിത്രങ്ങൾ പങ്ക് വച്ചത്.
കാർത്തിക്കിന് ഒപ്പം തന്നെ സ്വാതിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് നിരവധി സംശയങ്ങളുമായി ആരാധകർ എത്തിയത്. ചേച്ചി ഡിവോഴ്സ് ആയോ, പുതിയ വിവാഹം ആണോ എന്ന് തുടങ്ങിയ സംശയങ്ങൾ ആണ് ആരാധകർ പങ്ക് വയ്ക്കുന്നത്. വെറും ഫോട്ടോഷൂട്ട് ആണ് എന്ന കാര്യം താരങ്ങൾ ഇരുവരും പറയുന്നുണ്ട് എങ്കിലും ഇരുവരും വിവാഹം ചെയ്തു എന്ന തരത്തിൽ ആണ് ഗോസിപ്പിപ്പുകൾ പ്രചരിക്കുന്നത്. അതേസമയം തനി മലയാളി തന്നെയാണ് ഇത്തരം സദാചാരം കലർന്ന സംശയങ്ങൾ ചോദിക്കുന്നത് എന്നും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...