ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് മനസ്സുതുറന്ന് നടി കെപിഎസി ലളിത. ഭരതന്റെ രോഗാവസ്ഥയിൽ തന്നെ സഹായിച്ചത് ജയറാം ആയിരുന്നുവെന്ന് അവർ പറഞ്ഞു.
കെ പി എസി ലളിതയുടെ വാക്കുകൾ
“ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സര്‍ജറി ഉടന്‍ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്.
അങ്ങനെ ഞാന്‍ മുത്തൂറ്റ് ജോര്‍ജ്ജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഒക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാന്‍ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷന് ഫിക്സ് ചെയ്തോളാന്‍ പറഞ്ഞു.
ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം”.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...