
Malayalam
ഭാവന വീണ്ടും മലയാളത്തിലേയ്ക്ക്? പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഭാവന വീണ്ടും മലയാളത്തിലേയ്ക്ക്? പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Published on

By
വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഭാവന. വിവാഹശേഷം മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയെ വിവാഹം കഴിച്ചത്. അതോടു കൂടി കന്നഡ സിനിമാലോകത്ത് കൂടുതല്‍ സജീവമാണ് ഭാവന ഇപ്പോള്‍. 2017ല്‍ പുറത്തിറങ്ങിയ ‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ്’ എന്ന ചിത്രവും ‘ആദം ജോണ്‍’ എന്ന ചിത്രവും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങള്‍. ഈ ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ഭാവന എത്തിയത്. ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടനും സംവിധായകനുമായ ബാബു രാജും ഭാവനയും ഒരുമിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ വന്നതോടെയാണ് ആരാധകരില്‍ ഈ സംശയം ജനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരു മലയാള പരസ്യചിത്രത്തിനായാണ് ഇരുവരും ഒന്നിച്ചതെന്ന് ബാബുരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഭാവന മലയാളത്തിലേയ്ക്ക് എത്തുന്നതിന്റെ ശുഭാരംഭമാണെന്ന് ആരാധകര്‍ പറയുന്നത്. തലയില്‍ തട്ടമിട്ട ലുക്കിലാണ് ഇപ്പോള്‍ വൈറലാകുന്ന ചിത്രത്തില്‍ ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നാലോളം ചിത്രങ്ങളാണ് ഭാവനയുടേതായി കന്നഡയില്‍ അണിയറയില്‍ ഒരുങ്ങുന്നത്. തമിഴകത്തും മലയാളത്തിലും ഒരു പോലെ ഹിറ്റായി മാറിയ 96 ന്റെ കന്നഡ പതിപ്പായ 99 ആണ് ഭാവന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ഭാവനയുടെ പ്രകടനം ഏറെ പ്രശംസയ്ക്ക് വഴിവെച്ചിരുന്നു. ഇന്‍സ്പെക്ടര്‍ വിക്രം, ബജ്റംഗി 2 എന്നീ ചിത്രങ്ങളാണ് ഷൂട്ടിങ് പൂര്‍ത്തിയായി റിലിസിന് കാത്തിരിക്കുന്നത്. കൂടാതെ ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നിവയാണ് ഭാവനയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന മറ്റു ചിത്രങ്ങള്‍.
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...