മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ചെമ്പരത്തി എന്ന ഹിറ്റ് സീരിയലിലെ പ്രിബിന്‍. ഒരുപക്ഷേ, പ്രബിന് എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് ആനന്ദ് കൃഷ്ണന് എന്ന പേരാകും കൂടുതല്‍ പരിചയം. കുടുംബ പ്രേക്ഷകരുടെ ഈ പ്രിയ നടന് തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രബിന് ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്. എന്നാല്‍ പ്രണയിനിയുടെ കുട്ടിക്കാല ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്നും ജീവിതത്തിലെ ഈ പ്രധാന കാര്യം പ്രിയപ്പെട്ട പ്രേക്ഷകരെ അറിയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കുറിപ്പെന്നും പ്രബിന് പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.
‘ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ.. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാള് ഞാന്‍ പ്രാധാന്യം കൊടുകേണ്ടത് ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും… നാളെപ്രബിന് എന്നൊരു ആക്ടര്‍ വളരുന്തോറും ചേര്‍ത്തുപിടിക്കുന്നവരില്‍ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ.് എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാന കാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ് അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയന്മാരുടെയും പെങ്ങമ്മാരുടെയും. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം.. എന്ന് സ്നേഹപൂര്‍വ്വം പ്രബിന് എന്നായിരുന്നു പ്രബിന്റെ കുറിപ്പ്.
പോസ്റ്റ് ഷെയര്‍ ചെയ്തു മണിക്കൂറുകള്‍ കൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ മനസ് കീഴടക്കിയ കുട്ടിയെ തേടികൊണ്ടിരിക്കുകയാണ് പ്രബിന്റെ ആരാധകര്‍. പെട്ടെന്നുതന്നെ ഈ കുട്ടിയെ തങ്ങള്‍ക്കു പരിചയപ്പെടുത്തണം എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ ആവശ്യം. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ചെമ്പരത്തി സീരിയലിലെ പ്രബിന്. കുടുംബത്തെ വളരെയധികം സ്നേഹിക്കുന്ന, എന്നാല്‍ അല്പം തമാശയും നിറഞ്ഞ കഥാപാത്രമായ അരവിന്ദനെ വളരെ മികച്ച രീതിയിലാണ് താരം അവതരിപ്പിക്കുന്നത്. ഈയിടെ ചെമ്പരത്തി സീരിയല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് പ്രബിന് എത്തിയിരുന്നു. ‘ഇന്ന് എന്റെ അരവിന്ദ് കൃഷ്ണന് 2 വയസ്സ് കഴിഞ്ഞിരിക്കാണ്…. അന്നും ഇന്നും ഇനി എന്നും നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ട്.. അല്ല ഉണ്ടാവും…. ഇന്ത്യ അറിയപെടുന്ന നടനാവുക എന്ന് പറയുന്നത് എന്റെ വല്യ ഒരു സ്വപനം ആണ്….. ആ സ്വപ്നത്തിലേയ്ക്ക് എത്താന്‍ ഒരു വല്യ പങ്ക് അത് നിങ്ങളാണ് എന്നും പറഞ്ഞ് തന്റെ ആരാധകര്‍ക്ക് നന്ദിയും പറഞ്ഞാണ് പ്രബിന് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...