മോഹന്‍ലാലിനെ നായകനാക്കി ഹിറ്റുകള്‍ സൃഷ്ടിച്ച പ്രമുഖ തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി താന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമയെക്കുറിച്ചും, പിന്നീട് അത് മോഹന്‍ലാല്‍ ചെയ്തതിനെക്കുറിച്ചും തുറന്ന് പറയുന്നു. ഒരു ടെലിവിഷന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും മോഹന്‍ലാലും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എഴുതിയ ആദ്യ സിനിമയില്‍ നായകനായതും മോഹന്‍ലാല്‍ ആണ്. ‘സര്‍വകലാശാല’ എന്ന ചിത്രത്തില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകള്‍ സംഭവിച്ചു. മോഹന്‍ലാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരിക്കുമ്ബോള്‍ ഞാന്‍ ഒരു പുതിയ കഥ പറയും, മോഹന്‍ലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാന്‍ പറയും. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞു.
അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പക്ഷെ നിര്‍ണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോള്‍ ലാല്‍ നിര്‍ണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹന്‍ലാല്‍ നായകനായി’. തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...