
Malayalam
വിജയ് ചിത്രം മാസ്റ്റര്‍ മോഷ്ടിച്ചത്, തെളിവുകള്‍ ഉണ്ട്, വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വിടും
വിജയ് ചിത്രം മാസ്റ്റര്‍ മോഷ്ടിച്ചത്, തെളിവുകള്‍ ഉണ്ട്, വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വിടും

വിജയ് ചിത്രം മാസ്റ്ററിന്റെ കഥ മോഷണമെന്ന് ആരോപണവുമായി കെ.രംഗദാസ് രംഗത്ത്. തന്റെ കഥയാണ് ഇതെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ താനിത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.
2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും ഇത് ശരിയാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും രംഗദാസ് പറയുന്നു. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ‘സര്ക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു.
കോവിഡ് പ്രതിസന്ധികള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ റിലീസ് ആണ് ‘മാസ്റ്റര്‍’. ഏപ്രില്‍ 9 ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വില്ലനായി നില്ക്കുന്നതിനാല് വൈകുകയായിരുന്നു.
കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...