
News
ആരാധകര്‍ക്കെതിരെ പരാതിയുമായി വിജയ് പോലീസ് സ്റ്റേഷനില്‍
ആരാധകര്‍ക്കെതിരെ പരാതിയുമായി വിജയ് പോലീസ് സ്റ്റേഷനില്‍

ആരാധകര്‍ക്കെതിരെ പരാതിയുമായി വിജയ്. സാലിഗ്രാമത്തിലുള്ള തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒഴിയാന്‍ പറഞ്ഞ് തന്റെ മുന്‍ ഫാന്‍സുകാരായ രവിരാജ, ഏസി കുമാര്‍ എന്നിവര്‍ക്കെതിരെയാണ് താരം പരാതി നല്‍കിയിരിക്കുന്നത്. വിറഗുംപക്കം സ്റ്റേഷനിലാണ് വിജയ്യുടെ വക്കീലന്മാര് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്കിയ ആരാധകര്‍ക്കെതിരെയാണ് വിജയ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ‘വിജയ് മക്കള്‍ ഇയക്ക’ത്തിലെ അംഗങ്ങളായിരുന്ന ഇരുവരും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനാല്‍ മുമ്പ് പുറത്താക്കിയിരുന്നു. കൂടാതെ വിജയ്യുടെ അച്ഛന് എസ്ഏ ചന്ദ്രശേഖരുടെ രാഷ്ട്രീയ പാര്‍ട്ടി നിര്‍മ്മാണത്തിനും ഇരുവരും കൂട്ടുനിന്നിരുന്നതായാണ് വാര്‍ത്തകള്‍.
ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന് എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നത നിലനില്‍ക്കുന്നതിനിടെ അടുത്തിടെയാണ് വിജയ് ആരാധക സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കിയത്. ഇടയ്ക്കിടെ പിതാവ് വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്കാറുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്.
വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അച്ഛനും മകനും പിണക്കത്തിലാണെന്നും പരസ്പരം മിണ്ടാറില്ലെന്നും അമ്മ ശോഭ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...