
Malayalam
ചക്കപ്പഴത്തിലേക്ക് തിരിച്ചുവരും? പ്രേക്ഷകരെ ഞെട്ടിച്ച് അർജുൻ അതൊന്നും മറക്കാനാകില്ല കണ്ണ് തള്ളി ആരാധകർ
ചക്കപ്പഴത്തിലേക്ക് തിരിച്ചുവരും? പ്രേക്ഷകരെ ഞെട്ടിച്ച് അർജുൻ അതൊന്നും മറക്കാനാകില്ല കണ്ണ് തള്ളി ആരാധകർ
Published on

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളില്‍ ഒന്നായിമാറിയ പരമ്പരയായിരുന്നു ചക്കപ്പഴം. ആര് ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത ചക്കപ്പഴത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു . പരമ്പരയിൽ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുനായിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധനേടിയ അര്ജ്ജുന്.നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് കൂടിയാണ്. അടുത്തിടെയായിരുന്നു താരം വെള്ളിത്തിരയിൽ ചുവടുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറിയ ചക്കപ്പഴത്തിലൂടെയാണ് അർജുൻ അഭിനയത്തിന് തുടക്കം കുറിച്ചത്. പരമ്പര മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകവെയായിരുന്നു അർജുന്റെ പിന്മാറ്റം
പരമ്പരയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജുന്റെ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്പര്യമില്ലെന്നായിരുന്നു അന്ന് അര്ജുന് കുറിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. അർജുന്റെ പിന്മാറ്റം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ പരമ്പരയിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നുവെന്നായിരുന്നു അർജുൻ പറഞ്ഞത്
ഇപ്പോൾ ഇതാ ചക്കപ്പഴത്തെ കുറിച്ചും പുതിയ വർഷത്തെ കുറിച്ചും അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു . ചക്കപ്പഴത്തിൽ ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിനും മറുപടി നൽകി.ഒറ്റ സീരീസിൽ വന്നപ്പോൾ തന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിൽ സന്തോഷമുണ്ട് . സ്വന്തം വീട്ടിലെ ആളെ പോലെ കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ചക്കപ്പഴം ഒരുപാട് മിസ് ചെയ്യും നല്ല അനുഭവമായിരുന്നു അതിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ചത് . സ്വന്തം സ്ഥാപനം ഞാനും കൂടി ഉണ്ടെങ്കിലേ അത് നല്ല രീതിയിൽ മുന്നോട്ടുപോവൂ എന്ന് തോന്നി. ആ സമയത്താണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതെന്നും നടൻ പറഞ്ഞു. സ്വന്തം സ്ഥാപനത്തിനാണ് എപ്പോഴും മുൻഗണന കൊടുക്കാറുള്ളത് കാരണം വരുമാനം എന്ന് പറയുന്നത് വലിയ സംഭവമാണല്ലോ. അപ്പോ എപ്പോഴും നമ്മുടെ സ്ഥാപനത്തിന് മുൻഗണന കൊടുക്കുന്നതായിരിക്കും നല്ലതെന്നും അർജുൻ പറഞ്ഞു
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...