കോവിഡ് വ്യാപനത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ സിനിമാ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന താരങ്ങള്‍ പലരും തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു. നടനും കോമേഡിയനുമായ കണ്ണന് സാഗര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമ്പാദ്യത്തിലെ എഴുപത് ശതമാനത്തോളം സ്വത്ത് വിനിയോഗിച്ച് കൊണ്ട് തുടങ്ങിയ റസ്റ്റോറന്റ് കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്നു. 20 ലധികം ജോലിക്കാരുള്ള സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നത് അതിനെക്കാളും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും താരം പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പറഞ്ഞതൊന്നും തന്റെ കാര്യമല്ലെന്നും അതുപോലൊരു ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക വരുമാനം തനിക്കില്ലെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് കണ്ണന് ഇപ്പോള്‍.
സുഹൃത്തിന്റെ വിഷമം കണ്ട് എഴുതിയതാണെന്നും തെറ്റിദ്ധാരണ വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പുതിയ കുറിപ്പിലൂടെ പറയുന്നു. ഒരു ക്ഷമാപണത്തോടെയാണ് കണ്ണന് കുറിപ്പ് ആരംഭിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്്പെട്ടതോടെ നിരവധി പേര് തന്നെ വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞെന്നും അതിന്റെ സത്യവസ്ഥ എല്ലാവരെയും അറിയക്കുന്നതിന് വേണ്ടിയാണ് ഇതെഴുതന്നതെന്നും കണ്ണന് പറയുന്നു. എറണാകുളം നഗരത്തില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി അത് നിര്‍ത്തേണ്ടിവന്ന സാഹചര്യം ഞാന്‍ ഒരു പോസ്റ്റില്‍ പ്രതിബാധിച്ചിരുന്നു, ഇതു എന്റെ അനുഭവമല്ല. ഞാന്‍ തുടങ്ങുന്ന സംരംഭം ഏതു തന്നെ ആയാലും സുഹൃത്തുക്കള്‍, എന്നെ സ്നേഹിക്കുന്നവര്‍ അറിയാതെ തുടങ്ങില്ല, ആര്‍ഭാടമായി അറിയിക്കുകയും, സഹായ സഹകരണം ആവശ്യപെടുകയും ചെയ്തിരിക്കും.
ഈ അനുഭവം വന്നയാളുമായി ഞാന്‍ ബന്ധപ്പെട്ടു, അദ്ദേഹം പറഞ്ഞത്, എന്തിനാ താങ്കള്‍ അതെഴുതിയത് എന്നാണ്. കാരണം ഒരു സംരഭം തുടങ്ങിയാല്‍ പത്തു ശതമാനം മനുഷ്യരില്‍ മൂന്ന് ശതമാനം നിരുത്സാഹപ്പെടുത്തും. രണ്ടു ശതമാനം അഹങ്കാരം എന്നു രേഖപ്പെടുത്തും. ഒരു ശതമാനം നിഷ്പക്ഷമായി നിക്കും. നാലു ശതമാനം മാത്രമാണ് ചങ്കായി പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഒരു നഷ്ട്ടം വന്നാല്‍, രണ്ടര ശതമാനം ചങ്കുകള്‍ പുറമോട്ടു വലിയും, ഈ ജീവിതത്തില്‍ പിന്നെ ഒന്നര ശതമാനം ആളുകള്‍ ഉണ്ടാവും. സാമ്പത്തിക ബുദ്ധിമുട്ടു കലുഷമായാല്‍, ഈ ഒന്നരയില്‍, പിന്നെ കുടുംബം മാത്രം കൂടെയുണ്ടാവും. ചെറിയ സംരംഭങ്ങള്‍ തുടങ്ങി പൊട്ടിപ്പോയ പട്ടം പോലെ നമ്മള് സമൂഹത്തില്‍ ഒരു പരിഹാസ കഥാപാത്രമായി, ഒരു ബാലനെ പോലെ ജീവിക്കേണ്ടി വരും. ചത്ത കൊച്ചിന്റെ ജാതകം നോക്കുന്നതിലും നല്ലത്, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കാക്കുന്നതല്ലേ എന്നാണ്. അറിഞ്ഞു കൊണ്ടു ഞാന്‍ ആളായി പോസ്റ്റി എന്നു തോന്നിയവരോട്, ഇതുപോലെ അനുഭവങ്ങള്‍ വന്നവരെ ആവുന്ന രീതിയില്‍ ഒന്ന് അനുനയിപ്പിക്കാന്നും, വിജയ പാതകള്‍ ഒന്ന് ചൂണ്ടികാട്ടാനും, പറ്റുമെങ്കില്‍ സഹായിക്കാനും ശ്രമിക്കുക, ഇതു മാത്രമാണ് ഉദ്ദേശിച്ചത്. ഈ സംരംഭകരുടെ മാത്രമല്ല ചിലപ്പോള്‍ ഒരുകൂട്ടം കുടുംബങ്ങളുടെ അത്താണിയും ഈ സംരംഭകന് ആകാം. ഇവരുടെ മുന്നോട്ടുള്ള യാത്രയില്‍ ഒരു കൈത്താങ്ങായി നമ്മളെ പോലെയുള്ളവര്‍ക്ക് ആയിക്കൂടെ, ഒന്ന് സഹകരിച്ചു കൂടെ… എന്നും കണ്ണന് ചോദിക്കുന്നു.
തനിക്ക് അടുത്തറിയാവുന്ന, നാളുകളായി സുഹൃത്ത് ബന്ധമുള്ള സഹോദര തുല്യനായ ഒരാള്‍ക്ക് സംഭവിച്ച കാര്യമാണ് എഴുത്തിലൂടെ പറഞ്ഞത്. എനിക്കറിയാവുന്ന ഒരുപാടു സുഹൃത്തുക്കള്‍ ചെറിയ സംരംഭങ്ങള്‍ തുടങ്ങി നഷ്ടത്തില്‍ വന്നത്, അവര്‍ വിഷമിച്ചത്, കരകയറാന്‍ പാടുപെടുന്നത്, കടം കയറിയത്, കണ്ടും, കേട്ടുമിരുന്നപ്പോള്‍ വിഷമത്തില്‍ ഒന്ന് പങ്കുചേര്‍ന്നു ഒന്നെഴുതിപോയതാണ്. ഒരു സാധാരണകാരനായ എനിക്ക് കലയില്‍ നിന്നും അത്ര സാമ്പാദ്യങ്ങളോ, ഇങ്ങനെ ഒരു ഒരു ബിസിനസ് തുടങ്ങാനുള്ള ആസ്തിയോ, അത്രക്ക് പണമോ, അഹങ്കാരമോ, തന്റേടമോ, എന്നു ചിന്തിച്ച പലരും, അനുകൂലിച്ചും, പ്രതികൂലിച്ചും ചില കമന്റുകള്‍ രേഖപ്പെടുത്തി അവരുടെ നയം വ്യക്തമാക്കി, എല്ലാത്തിനും സന്തോഷം ഉണ്ടെന്നും കണ്ണന് പറഞ്ഞ് നിര്‍ത്തി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....