Malayalam
അവന് നേരെയായിരുന്നു ആദ്യ നടുവിരൽ; കൊച്ചിയിലെ ലുലുമാളിലായിരുന്നു സംഭവം; ഇഷ്‌ക്ക് നായിക പറയുന്നു
അവന് നേരെയായിരുന്നു ആദ്യ നടുവിരൽ; കൊച്ചിയിലെ ലുലുമാളിലായിരുന്നു സംഭവം; ഇഷ്‌ക്ക് നായിക പറയുന്നു
ഇഷ്‌ക്കിലെ വസുധയെന്ന ഒറ്റ കഥാപാത്രം മതി ആന്‍ ശീതളിനെ മലയാളി പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ
ഹൊറര്‍ ത്രില്ലര്‍ എസ്രയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇഷ്‌ക്കിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. കാളിദാസ് എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.
റെഡ് എഫ്‌എമ്മില്‍ ആര്‍ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ആന്‍ മറുപടി നല്‍കിയത്. ” നടുവിരല്‍ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്ന് ആന്‍ പറയുന്നു.
സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോള്‍.. ഇവിടെത്തന്നെ കൊച്ചിയില്‍ ആണെന്നാണ് ആന്‍ മറുപടി നല്‍കിയത്. ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോള്‍.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നല്‍കിയത്.. അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആര്‍ജെ ചോദിച്ചപ്പോള്‍ നടുവിരല്‍ കാണിച്ച് ഓടുകയായിരുന്നു എന്നാണ് ആന്‍ മറുപടി നല്‍കിയത്.