
Social Media
അവൻ നൽകുന്ന പ്രണയം മറ്റാര്‍ക്കും അനുഭവിക്കാനാവില്ല.. ലവ് യൂ പ്രിയനേ; പ്രിയതമനൊപ്പം റോഷ്ന
അവൻ നൽകുന്ന പ്രണയം മറ്റാര്‍ക്കും അനുഭവിക്കാനാവില്ല.. ലവ് യൂ പ്രിയനേ; പ്രിയതമനൊപ്പം റോഷ്ന

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ നടന് കിച്ചു ടെല്ലസും നടി റോഷ്ന ആന്ന റോയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
ഇപ്പോള്‍ ഇതാ വിവാഹ ശേഷമുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിച്ചിരിക്കുകയാണ് താരദമ്പതികൾ . മനോഹരമായ പ്രണയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ന്യൂ ഇയര്‍ ആശംസ റോഷ്ന പങ്കുവെച്ചത്. റോഷ്നയെ കിച്ചു ആലിംഗനം ചെയ്തു നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരുടേയും പ്രണയ ചിത്രത്തോടൊപ്പം ഇരുവരുടേയും ടാറ്റൂവും ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്.
പുതിയ വര്‍ഷം, പുതിയ സ്വപ്നങ്ങള്‍, പുതിയ അവസരങ്ങള്‍. അവൻ നൽകുന്ന പ്രണയം മറ്റാര്‍ക്കും അനുഭവിക്കാനാവില്ല. അതാണ് അവനെ ഏറെ സ്പെഷ്യലാകുന്നത്. ലവ് യൂ പ്രിയനേ, എന്നാണ് റോഷ്ന ഇൻസ്റ്റയിൽ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മോജിന് തിനവിളയിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാമെല്ലാ ബൊട്ടീക്കാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ആന്റണി കെഎക്സാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ചിത്രത്തിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...