Social Media
വിശ്വാസത്തിന്റെ കുതിച്ചുചാട്ടം; പുതുവത്സര ദിനത്തിൽ യോഗ ചിത്രവുമായി സംയുക്തവര്‍മ്മ; ചിത്രം വൈറല്‍
വിശ്വാസത്തിന്റെ കുതിച്ചുചാട്ടം; പുതുവത്സര ദിനത്തിൽ യോഗ ചിത്രവുമായി സംയുക്തവര്‍മ്മ; ചിത്രം വൈറല്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. നടന്‍ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.
സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്
സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത യോഗ പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ വൈറലാകാറുണ്ട്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോഗ മുറയാണ് സംയുക്ത ചെയ്യുന്നത്. തല കീഴായി നില്‍ക്കുന്നതിന്റെ ചിത്രമായിരുന്നു താരം പുതുവത്സര ദിനത്തില്‍ പങ്കുവെച്ചത്. വിശ്വാസത്തിന്റെ കുതിച്ചുചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന ക്യാപ്ഷനോടെയായിരുന്നു സംയുക്ത വര്‍മ്മ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായി മാറുകയാണ്