അടഞ്ഞ് കിടക്കുന്ന സിനിമ തിയേറ്ററുകൾ തുറക്കാനുള്ള ആവശ്യം ഉന്നയിച്ച് സംവിധായകന് സത്യന് അന്തിക്കാട്. തൃശ്ശൂരില്‍ വച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയോട് സത്യന് അന്തിക്കാട് ഇക്കാര്യം നേരിട്ടാവശ്യപ്പെടുകയായിരുന്നു.
“ബാറും സ്കൂളും കോളേജും ഒക്കെ തുറക്കുന്നു. എന്തുകൊണ്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നില്ല? പല സംസ്ഥാനങ്ങളിലും സിനിമാ തിയേറ്ററുകള്‍ തുറന്നുകഴിഞ്ഞു. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ട് തിയേറ്ററുകള്‍ തുറക്കാനിരുന്നാല് അത് ഒരുപാട് ആളുകളെ നല്ല രീതിയില്‍ ബാധിക്കും. ഇന്ന് ഗ്രാമങ്ങളില്‍പോലും നല്ല നിലവാരമുള്ള തിയേറ്ററുകള്‍ ഉണ്ടായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ തിയേറ്ററുകള്‍ ഇനിയും വൈകാതെ തുറക്കാന്‍ അനുമതി നല്‍കണം. ഇപ്പോള്‍ തന്നെ ഏകദേശം അറുപതോളം സിനിമകള്‍ തിയേറ്ററിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറന്നാല്‍ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്യാന്‍ കഴിയും,” സത്യന് അന്തിക്കാട് പറഞ്ഞു.
വൈശാഖന് മാഷ്, പെരുമനം കുട്ടന്മാരാര്, സംവിധായകന് കമല്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.കോവിഡ് പ്രതിസന്ധിക്കു മുന്‍പ് പൂര്‍ത്തിയായ രണ്ട് ബിഗ് ബജറ്റ് സിനിമകള്‍ തിയേറ്റര്‍ തുറന്നാല്‍ മാത്രമേ റിലീസ് ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥയിലാണ്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിന്റെ ‘മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ ‘വണ്‍’ എന്നിവയാണ് തിയേറ്ററുകള്‍ക്കായി കാത്തിരിക്കുന്ന വമ്ബന്‍ മലയാള ചിത്രങ്ങള്‍.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...